Categories: latest news

ഞാന്‍ നേരിട്ട് ചെന്ന് എനിക്കൊരു ചാന്‍സ് വേണം എന്ന് പറഞ്ഞാല്‍ ആരും തരില്ല; ബിജുകുട്ടന്‍

ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് വാഴ 2. റിലീസ് ചെയ്ത് ഏഴ് ദിവസം കൊണ്ടു തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ് വാഴ 2. ചിത്രവും യുവതാരങ്ങളുടെ പ്രകടനവുമെല്ലാം കയ്യടി നേടുകയാണ്. ഇതിനിടിയൊരു സീനിയര്‍ നടന്റെ പ്രകടനവും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

കാലങ്ങളായി ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ബിജുക്കുട്ടന്‍ കണ്ണും മനസും നിറയ്ക്കുകയാണ് വാഴ 2 വില്‍. മിമിക്രി വേദിയിലൂടെ സിനിമയിലെത്തിയ നടനാണ് ബിജുക്കുട്ടന്‍. കരിയറില്‍ ഒരിടം കണ്ടെത്താന്‍ ഏറെ കഷ്ടതകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. വണ്‍ ടു ടോക്സിന് നല്‍കിയ അഭിമുഖത്തില്‍ ആ അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട് ബിജുക്കുട്ടന്‍.

അച്ഛന്‍ കൂലിപ്പണിക്കാരന്‍ ആണെങ്കിലും എന്റെ വീട്ടില്‍ ഭക്ഷണമില്ലാത്ത സങ്കടമൊന്നും ഉണ്ടായിരുന്നില്ല. സങ്കടം എന്ന് പറഞ്ഞാല്‍ ആദ്യം മിമിക്രിയില്‍ വരുമ്പോള്‍ വലിയ ട്രൂപ്പില്‍ കയറണം എന്നായിരുന്നു. അങ്ങനെ കുറേ നാള്‍ ഒന്നും ഇല്ലാതെയിരുന്നു. പിന്നെ നമുക്ക് അറിയാം കളിച്ച് കാണിച്ചിട്ടേ രക്ഷയുള്ളൂവെന്ന്. ഞാന്‍ നേരിട്ട് ചെന്ന് എനിക്കൊരു ചാന്‍സ് വേണം എന്ന് പറഞ്ഞാല്‍ മിമിക്രിയിലും തരില്ല സിനിമയിലും തരില്ല സീരിയലിലും തരില്ല. അത് അങ്ങനെയാണ്. ആ സമയത്തൊക്കെ സങ്കടം തോന്നിയിട്ടുണ്ട്.” താരം പറയുന്നു.

”നേരത്തെ ഇന്റര്‍വ്യുവിന് പോകുമ്പോള്‍ എന്നെ ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കുക എന്ന് പറഞ്ഞാല്‍ എന്നെ പറഞ്ഞ് മനസിലാക്കായിട്ടുണ്ട്. ആ കഥാപാത്രം ചെയ്യാന്‍ ഇന്ന ആളുണ്ടല്ലോ അതുകൊണ്ടാണ് പിന്നെ ശരിയാക്കാം എന്നൊക്കെ പറയാും. പിന്നെ എനിക്ക് തോന്നി, നമ്മള്‍ ചെയ്ത് കാണിച്ചിട്ടേ കാര്യമുള്ളൂ. ഇന്നത്തേത് പോലെയല്ല വാട്സ് ആപ്പ് ഒന്നും ഇല്ലല്ലോ. അതിനാല്‍ ഒരു ജുബ്ബയും ഇട്ട് ബസ് സ്റ്റാന്റില്‍ പോയി നില്‍ക്കും. ഏത് മിമിക്രിക്കാരന്‍ വന്നാലും കൂടെ പോകും. ടിനിയൊക്കെ പറയുമായിരുന്നു ഗുരുവായൂര്‍ വഴി പോകണ്ട, അവിടെ ബിജുക്കുട്ടന്‍ ഉണ്ടാകുമെന്ന്.അത്ര ശല്യമായിരുന്നു ഞാന്‍ ചാന്‍സ് ചോദിച്ച്.” എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

9 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

17 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

17 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

17 hours ago