Categories: latest news

സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ച് അന്ന രാജന്‍

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സബ്‌സ്‌ക്രിപ്ഷനാണ് താരം. സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളും വൈറല്‍ വ്യക്തികളുമെല്ലാം സബ്ക്രിപ്ഷനിലേക്ക് കടന്നു കഴിഞ്ഞു. മറ്റൊരിടത്തും പങ്കുവയ്ക്കാത്ത, തങ്ങളുടെ ഹിഡന്‍ ടാലന്റുകള്‍ അടക്കമുള്ളവ ആയിരിക്കും ഇവിടെ അവര്‍ അപ്ലോഡ് ചെയ്യുന്നത്. ചിലര്‍ അതിനെ ‘എക്‌സ്‌ക്ലൂസീവ് കണ്ടന്റ്’ എന്ന ഓമനപ്പേരിലാണ് വിളിക്കുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ വലിയ ചര്‍ച്ചയാകുന്നതിനിടെ നടി അന്ന രാജനും ഇതുമായി ബന്ധപ്പെട്ടൊരു പോസ്റ്റ് പങ്കിട്ടിട്ടുണ്ട്.

‘എന്റെ ലോകത്തേക്ക് കൂടുതല്‍ അടുക്കാം. എന്റെ സബ്‌സ്‌ക്രിപ്ഷനില്‍ ചേരൂ’, എന്ന ക്യാപ്ഷനോടെ ഒരു വീഡിയോയാണ് അന്ന രാജന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. താരത്തിന്റെ ഇന്‍സ്റ്റാ?ഗ്രാം സ്റ്റോറിയിലും ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്. നിലവില്‍ 627 സബ്‌സ്‌ക്രൈബേഴ്‌സ് അന്നയ്ക്ക് ഇന്‍സ്റ്റാ?ഗ്രാമില്‍ ഉണ്ട്. 390 രൂപയാണ് സബ്‌സ്‌ക്രിപ്ഷന്‍ തുക. 97 സ്റ്റോറികളും നാല് പോസ്റ്റും 29 റീലുകളും അന്ന ഇതിനകം ഷെയര്‍ ചെയ്തിട്ടുണ്ട്.

ആന്റണി വര്ഗീസ് നായകനായി എത്തിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന രാജന്‍ വെള്ളിത്തിരയില്‍ എത്തുന്നത്. അന്ന രേഷ്മ രാജന്‍ എന്നാണ് യഥാര്‍ത്ഥ പേര്. അങ്കമാലി ഡയറീസിലെ ലിച്ചി എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ഈ പേരില്‍ താരത്തെ അറിയപ്പെടുകയും ചെയ്തിരുന്നു. ശേഷം മോഹന്‍ലാലിന്റെ വെളിപ്പാടിന്റെ പുസ്തകത്തിലും അന്ന അഭിനയിച്ചു. അയ്യപ്പനും കോശിയും, മധുര രാജ തുടങ്ങിയ സിനിമകളിലും അന്ന രാജന്‍ വേഷങ്ങള്‍ ചെയ്തു.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

9 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

17 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

17 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

17 hours ago