Categories: latest news

രശ്മികയുടെ നാട്ടിലെത്തി വിജയ് ദേവരകൊണ്ട

വിവാഹശേഷം ആദ്യമായി കുടകിലെത്തി താരദമ്പതിമാരായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. രശ്മികയുടെ ജന്മനാട് കൂടിയാണ് കുടക്. കുടകിനോടുള്ള ഇഷ്ടത്തെക്കുറിച്ച് വിജയ് ദേവരകൊണ്ട പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കുടകിലെ സ്ത്രീകളുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ടാണ് വിജയ് തന്റെ പ്രസംഗം ആരംഭിച്ചത്. കുടകിലെ സ്ത്രീകള്‍ അതീവ സുന്ദരികളാണെന്ന് താന്‍ രശ്മികയെ പരിചയപ്പെടുന്നതിന് മുന്‍പ് തന്നെ കരുതിയിരുന്നതായി വിജയ് പറഞ്ഞു.

‘കുടകിലെ സ്ത്രീകള്‍ അതിസുന്ദരികളാണെന്ന് ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നു. ഇപ്പോള്‍ ഞാന്‍ അവരില്‍ ഒരാളെ വിവാഹം കഴിച്ചിരിക്കുന്നു, അതില്‍ ഞാന്‍ വളരെയധികം സന്തുഷ്ടനാണ്’ എന്ന വിജയ് പറഞ്ഞു. തനിക്ക് കുടകിനോടുള്ള പ്രത്യേക ഇഷ്ടത്തെക്കുറിച്ചും വിജയ് സംസാരിച്ചു.

ഇത് തന്റെ മൂന്നാമത്തെ കുടക് സന്ദര്‍ശനമാണെന്നും, ആദ്യമായി ഇവിടെ വന്നത് സ്‌കൂള്‍ സുഹൃത്തുക്കളോടൊപ്പം വിനോദ യാത്രയ്ക്കായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. അന്ന് താന്‍ താമസിച്ചിരുന്നത് രശ്മികയുടെ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്ന കൗതുകകരമായ കാര്യവും അദ്ദേഹം പങ്കുവെച്ചു.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

9 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

17 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

17 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

17 hours ago