Categories: latest news

ധനികനുമായി രഹസ്യ വിവാഹം; നാല് ഇരട്ടക്കുട്ടികളും; മറുപടിയുമായി തൃഷ

ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളല്ല, തന്റെ വ്യക്തി ജീവിതത്തിന്റെ പേരിലാണ് കഴിഞ്ഞ കുറച്ച് നാളുകളായി നടി തൃഷ വാര്‍ത്തകളില്‍ നിറയുന്നത്. നടനും ടിവികെ നേതാവുമായ വിജയ് ക്കൊപ്പം വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത തൃഷയുടെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. നടന്റെ വിവാഹ മോചനത്തിന് പിന്നില്‍ തൃഷയുമായുള്ള അടുപ്പമാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു സംഭവം.

ഇപ്പോഴിതാ തന്നെക്കുറിച്ചുള്ളൊരു വാര്‍ത്തയോട് തൃഷ തന്നെ പ്രതികരിക്കുകയാണ്. തൃഷ സിനിമ ജീവിതം അവസാനിപ്പിക്കുകയാണെന്ന വാര്‍ത്തയ്ക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. തൃഷ പുതിയ സിനിമകളൊന്നും സ്വീകരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം.

ഞാന്‍ സിനിമ വിട്ടെന്നും, ഒരു ധനികനെ വിവാഹം കഴിക്കുകയും ഇന്നലെ രണ്ട് വയസായ നാല് ഇരട്ടക്കുട്ടികളെ വളര്‍ത്തുകയുമാണത്രേ. ഇതില്‍ കൂടുതല്‍ എന്തെങ്കിലും ഞാന്‍ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടോ? അതോ ഇന്നത്തെ ഭാവനയുട ക്വാട്ട തീര്‍ന്നോ?” എന്നായിരുന്നു തൃഷയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയിലൂടെയാണ് തൃഷ വ്യാജ വാര്‍ത്തയ്ക്കെതിരെ രംഗത്തെത്തിയത്.

തൃഷ സിനിമ വിടുന്നതായുള്ള ഗോസിപ്പ് പ്രചരിക്കവെ നടനും നിര്‍മാതാവും യൂട്യൂബറുമായ ചിത്ര ലക്ഷ്മണന്റെ പ്രതികരണവും വാര്‍ത്തയായിരുന്നു. തൃഷ സിനിമ വിടുകയാണെന്ന് താന്‍ പല നിര്‍മാതാക്കളില്‍ നിന്നും കേട്ടുവെന്നാണ് ചിത്ര പറഞ്ഞത്. സിനിമയുമായി തന്നെ സമീപിച്ച പല നിര്‍മാതാക്കളോടും തൃഷ നോ പറഞ്ഞുവെന്നായിരുന്നു ചിത്ര ലക്ഷ്മണന്‍ പറഞ്ഞത്. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം തൃഷ തന്നെ നിരസിച്ചിരിക്കുകയാണ് ഇപ്പോള്‍.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

9 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

17 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

17 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

17 hours ago