പലപ്പോഴും ആരാധകരുടെ അതിരുവിട്ട സ്നേഹ പ്രകടനങ്ങള്‍ താരങ്ങള്‍ക്ക് നല്‍കുന്നത് തലവേദനയാണ്. പൊതു പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ താരങ്ങള്‍ക്ക് മതിയായ സുരക്ഷയൊരുക്കുകയെന്നത് ഭാരിച്ച ഉത്തരവാദിത്തമാണ്. തങ്ങളുടെ പ്രിയതാരത്തെ മുന്നില്‍ കാണുമ്പോള്‍ ആരാധകര്‍ പലപ്പോഴും നിയന്ത്രണം വിടും. ചിലപ്പോഴൊക്കെ താരങ്ങളെ ശാരീരികമായി ആക്രമിക്കുന്നതിലേക്ക് പോലും കടക്കും.
കഴിഞ്ഞ ദിവസം നടി മഞ്ജു വാര്യര്‍ക്കുണ്ടായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ മാസം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മഞ്ജുവിനെ ആരാധിക ചുംബിക്കുന്ന വിഡിയോ വൈറലായി മാറിയിരിക്കുകയാണ്.
മാര്‍ച്ച് 15 നായിരുന്നു സംഭവം. ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിനായി പാലക്കാട് എത്തിയതായിരുന്നു മഞ്ജു വാര്യര്‍. ജ്വല്ലറിയുടെ പുറത്തായി ഒരുക്കിയ വേദിയില്‍ വച്ച് മഞ്ജു ആരാധകരുമായി സംസാരിക്കുകയായിരുന്നു. ഇതിനിടെ ഒരു ആരാധിക താരത്തോട് സംസാരിക്കാനായി വേദിയിലേക്ക് കയറി വരികയായിരുന്നു. പിന്നാലെ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഇവര്‍ മഞ്ജുവിനെ ബലമായി ചേര്‍ത്തു പിടിച്ച് ചുംബിക്കുകയായിരുന്നു.
ചുറ്റുമുള്ളവര്‍ എന്താണ് സംഭവിക്കുന്നതെന്നത് ഒരു നിമിഷം സ്തബ്ധരായി നിന്നുവെങ്കിലും ഉടനെ തന്നെ എല്ലാവരും ചേര്‍ന്ന് ആരാധികയെ പിടിച്ചു മാറ്റുകയും താരത്തെ സുരക്ഷിതയാക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്നുണ്ടായ നീക്കത്തില്‍ പതറാതെ മഞ്ജു ആരാധകരുമായി ഇടപെടുന്നത് തുടരുകയായിരുന്നു. ആരാധകരോട് അതിരുവിട്ട് പെരുമാറരുതെന്ന് അവതാരകയായ മീര പറയുന്നതും വിഡിയോയില്‍ കാണാം.
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…
ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…
മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…
സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…