Categories: latest news

ഗര്‍ഭകാലം വേദനാജനകമായിരുന്നു; ദീപിക പദുക്കോണ്‍

ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും പേരന്റ്ഹുഡിലേക്ക് കടന്നിരിക്കുകയാണ്. 2024 സെപ്റ്റംബറിലായിരുന്നു മകള്‍ ജനിച്ചത്. ദുഅ എന്നാണ് മകള്‍ക്ക് പേരിട്ടത്. ഗര്‍ഭകാലവും പ്രസവവും അത്ര എളുപ്പമായിരുന്നില്ല തനിക്കെന്ന് ദീപിക വെളിപ്പെടുത്തിയിരുന്നു. മേരി ക്ലെയറുമായുള്ള അഭിമുഖത്തിലാണ് ദീപിക ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. ലാസ്റ്റ് ട്രൈമസ്റ്ററിലായിരുന്നു ബുദ്ധിമുട്ടുകള്‍. ഇപ്പോഴും വേദനയോടെയേ ആ കാലം ഓര്‍ക്കാനാവൂ. ബേബിയെ കൈയ്യിലെടുക്കുന്ന ആ നിമിഷമായിരുന്നു ഞങ്ങളുടെ മനസ് മുഴുവനും. അവളെ പുതിയ ലോകം കാണിക്കാനും, അവളോടൊപ്പമായി വളരാനുമായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത്. ഞങ്ങളെന്താണോ അതാണ് അവളും.

സോഷ്യല്‍മീഡിയയില്‍ നിന്നും മകളെ മാറ്റിനിര്‍ത്തുന്നതിനെക്കുറിച്ച് നേരത്തെ തീരുമാനിച്ചതാണ്. സാധാരണക്കാരിയായി വളര്‍ത്താനാണ് ആഗ്രഹം. മാതാപിതാക്കളുടെ ഫെയിമോ, സെലിബ്രിറ്റി ലൈഫോ അവളുടെ വളര്‍ച്ചയ്ക്ക് വിഘാതമാവരുത് എന്നുണ്ട്. ഞാന്‍ പ്രൊഫഷണല്‍ ബാഡ്മിന്റണ്‍ പ്ലെയറാണ്, സെലിബ്രിറ്റിയാണ് എന്ന് പറഞ്ഞല്ല എന്റെ പിതാവ് എന്നെ വളര്‍ത്തിയത്. പേരന്റ് എന്നതിനായിരുന്നു അദ്ദേഹം പ്രാധാന്യം നല്‍കിയത്. അതിനാല്‍ തന്നെ എന്റെ കുട്ടിക്കാലം തികച്ചും നോര്‍മലായിരുന്നു. മകളുടേതും അങ്ങനെയാവണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് എന്നുമാണ് താരം പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

എനിക്ക് തരുന്ന സ്‌നേഹത്തിന് നന്ദി

പ്രിയം എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ…

2 hours ago

ഗ്ലാമറസ് പോസുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

19 hours ago

പരാജയം തളര്‍ത്തിയോ? മറുപടിയുമായി നാഗചൈതന്യ

സൗത്ത് ഇന്ത്യന്‍ സിനിമാരംഗത്ത് ആരാധകര്‍ ഏറെയുള്ള നടനാണ്…

19 hours ago

വിജയ്ക്ക് 603 കോടി ആസ്തി; പുതിയ വിവരം പുറത്ത്

സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി നടനും തമിഴക വെട്രി…

19 hours ago

ദുല്‍ഖര്‍ സല്‍മാനുമായി എന്താണ് പ്രശ്‌നം? ടോവിനോ പറയുന്നു

പുതിയ ചിത്രം പള്ളിച്ചട്ടമ്പിയുടെ പ്രൊമോഷന്റെ തിരക്കിലാണ് ടൊവിനോ…

19 hours ago

മനോഹരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago