Categories: latest news

ദുല്‍ഖര്‍ സല്‍മാനുമായി എന്താണ് പ്രശ്‌നം? ടോവിനോ പറയുന്നു

പുതിയ ചിത്രം പള്ളിച്ചട്ടമ്പിയുടെ പ്രൊമോഷന്റെ തിരക്കിലാണ് ടൊവിനോ തോമസ്. പള്ളിച്ചട്ടമ്പി പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയിലെത്തിയ ടൊവിനോയോട് ഒരു തമിഴ് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യവും അതിനു ടൊവിനോ നല്‍കിയ ഉത്തരവുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ദുല്‍ഖര്‍ സല്‍മാനുമായി എന്താണ് പ്രശ്‌നം? ‘ലോക’ സിനിമയുടെ അണിയറക്കാരും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് എന്തുകൊണ്ട് താങ്കളെ ഒതുക്കുന്നു? എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

ഞങ്ങളെല്ലാം വര്‍ഷങ്ങളായി ഒരുമിച്ച് അഭിനയിച്ച് പരിചയമുള്ളവരാണ്. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയതു തന്നെ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ‘തീവ്രം’ എന്ന സിനിമയിലൂടെയാണ്. അടുത്ത പടവും ദുല്‍ഖറിനൊപ്പമായിരുന്നു, ‘എബിസിഡി’ എന്ന ആ സിനിമയില്‍ അദ്ദേഹത്തിന്റെ വില്ലനായി അഭിനയിച്ചു. അന്ന് തൊട്ട് ഇന്നുവരെ ദുല്‍ഖര്‍ എന്നോട് വളരെ സ്വീറ്റ് ആയി മാത്രമേ പെരുമാറിയിട്ടുള്ളൂ. നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞത് റെക്കോര്‍ഡ് ചെയ്ത് ഞങ്ങളൊരുമിച്ചു കേട്ടാല്‍ എല്ലാവരും ചേര്‍ന്ന് പൊട്ടിച്ചിരിക്കും. ‘ലോക’ സിനിമയുടെ സംവിധായകനായ അരുണ്‍, അദ്ദേഹത്തിന്റെ ആദ്യ ചിത്രം ‘തരംഗം’ ചെയ്തത് എനിക്കൊപ്പമാണ്. കല്യാണിക്കൊപ്പം ‘തല്ലുമാല’ ചെയ്തിട്ടുണ്ട്. നസ്ലിന്‍ സഹോദരനെപ്പോലെയാണ്. പിന്നെ ദുല്‍ഖറും അത്രയും സ്വീറ്റ് ആണ് എന്നും താരം പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

7 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

7 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

7 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

7 hours ago

പ്രസവ ശേഷം ക്രൂരമായ ബോഡി ഷെയ്മിങ്ങിന് ഇരയായി’; തുറന്ന് പറഞ്ഞ് ബിപാഷ ബസു

പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…

7 hours ago