Categories: latest news

നസ്ലെന്റെ നായികയായി ഹന്‍സിക കൃഷ്ണ

സോഷ്യല്‍ മീഡിയയിലെ താരമാണ് ഹന്‍സിക കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമായ ഹന്‍സികയ്ക്ക് ഇന്ന് സോഷ്യല്‍ മീഡിയ ലോകത്ത് സ്വന്തമായൊരു ആരാധകവൃന്ദമുണ്ട്. ഹന്‍സിക പങ്കുവെക്കുന്ന ചിത്രങ്ങളും റീലുകളുമെല്ലാം അതിവേഗമാണ് വൈറലായി മാറുന്നത്.

തന്റെ സഹോദരിമാര്‍ക്ക് പിന്നാലെ ഹന്‍സികയും നായികയായി ചുവടുവെക്കുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ബാലതാരമായി നേരത്തെ അഭിനയിച്ചിട്ടുള്ള ഹന്‍സിക നായികയാകുന്നുവെന്ന വാര്‍ത്ത ആരാധകരില്‍ ആവേശം ജനിപ്പിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ യുവതാരം നസ്ലെന്റെ നായികയായിട്ടാണ് ഹന്‍സികയുടെ എന്‍ട്രിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബാച്ചിലര്‍ പാര്‍ട്ടി D’EUX എന്ന ചിത്രത്തിലാണ് ഹന്‍സിക നസ്ലെന്റെ നായികയാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ ലൂക്കയില്‍ അഹാനയുടെ കുട്ടിക്കാലം അഭിനയിച്ചിട്ടുണ്ട് ഹന്‍സിക. കൃഷ്ണ കുമാറിന്റെ മക്കളില്‍ സിനിമയിലേക്ക് എത്തുന്ന മൂന്നാമത്തെയാളാണ് ഹന്‍സിക. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും സിനിമയിലെത്തിയിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

ലക്ഷങ്ങള്‍ സമ്പാദിച്ച് ഹന്‍സിക; അറിയാം വരുമാനം

തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…

59 minutes ago

മമ്മൂട്ടിയുടെ അമ്മയാകാനുള്ള അവസരം നഷ്ടപ്പെട്ടു; മല്ലിക സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…

1 hour ago

താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് വിജയ്

മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…

1 hour ago

ഞാന്‍ കല്യാണം കഴിച്ചത് ഒരു കുട്ടിയെയാണ്; ഫഹദ് ഫാസില്‍

ഫഹദ് ഫാസില്‍ നായകനായ പുതിയ ചിത്രമാണ് ഡോണ്ട്…

1 hour ago

ബോഡി ഷെയ്മിങിനെതിരെ ജുവല്‍ മേരി

ബോഡി ഷെയ്മിങിനെതിരെ നടിയും അവതാരകയുമായ ജുവല്‍ മേരി.…

1 hour ago