Categories: latest news

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ? അനുശ്രീ പറയുന്നു

മലയാള സിനിമയിലെ നാടന്‍ പെണ്‍കുട്ടിയാണ് അനുശ്രീ. താരമെന്നല്ല, വീട്ടിലെ ഒരാളെപ്പോലെയാണ് അനുശ്രീ മലയാളിയ്ക്ക്. നായികയായും സഹനടിയായുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുശ്രീ. അതേസമയം അനുശ്രീയുടെ നിലപാടുകളും ചര്‍ച്ചയായി മാറാറുണ്ട്.

അനുശ്രീയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന ചോദ്യത്തിന് അനുശ്രീ തന്നെ മറുപടി നല്‍കുകയാണ്. തനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് അറിയില്ലെന്നും അമ്പലത്തിലെ പരിപാടികള്‍ക്ക് പോകുന്നതിനാലാണ് തന്നെ പല രീതിയില്‍ വ്യാഖ്യാനിക്കുന്നതെന്നുമാണ് അനുശ്രീ പറയുന്നത്.

‘ഇത്തവണ എന്നല്ല, ഒരിക്കലും ഞാന്‍ രാഷ്ട്രീയത്തില്‍ പോകാന്‍ പോകുന്നില്ല, വല്ലതും അറിയണ്ടേ. എന്തെങ്കിലും അറിഞ്ഞിട്ട് വേണ്ടേ നമ്മള്‍ പോകാന്‍. അറിയുന്ന പണി ചെയ്യുക എന്നുള്ളതാണ്. വലിയ കുഴപ്പമില്ലാണ്ട് സിനിമകളില്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. അത് ചെയ്ത് പോകുക എന്നുള്ളതാണ്. അല്ലാതെ രാഷ്ട്രീയം ഒന്നുമില്ല. സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള പോസ്റ്ററുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ അതൊന്നും നമ്മള്‍ മനസാവാചാ കര്‍മണ അറിയാത്ത കാര്യങ്ങളാണ്. നേരത്തെ പറഞ്ഞത് പോലെ എനിക്ക് രാഷ്ട്രീയത്തെ കുറിച്ച് ഒന്നും അറിയില്ല. ഞാനീ അമ്പലം പരിപാടികള്‍ക്ക് പോകുന്നത് കൊണ്ട് എന്നെ പല രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ്” എന്നാണ് അനുശ്രീ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

അഡ്ജസ്റ്റ് ചെയ്യുന്നത് നിര്‍ത്തൂ; തുറന്നടിച്ച് സാമന്ത

സിനിമാ മേഖലയില്‍ സ്ത്രീകള്‍ എല്ലാ കാര്യങ്ങള്‍ക്കും ഇരട്ടി…

22 minutes ago

ദിവ്യമായി ഗര്‍ഭം ഉണ്ടാകില്ലല്ലോ; മറുപടിയുമായി രേണു

തനിക്കെതിരായ വ്യാജ പ്രതികരണങ്ങളില്‍ പ്രതികരിച്ച് രേണു സുധി.…

25 minutes ago

നസ്ലെന്റെ നായികയായി ഹന്‍സിക കൃഷ്ണ

സോഷ്യല്‍ മീഡിയയിലെ താരമാണ് ഹന്‍സിക കൃഷ്ണ. നടന്‍…

28 minutes ago

ധനുഷ് ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡിൽ? പൊലീസ് വേഷത്തിൽ വീണ്ടും

മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കു…

1 day ago

കോമഡിയല്ല രാഷ്ട്രീയം; പിഷാരടിക്ക് ആശംസകള്‍ നേര്‍ന്ന് ധര്‍മ്മജന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…

2 days ago

ദൃശ്യം 2 തിയറ്ററുകളിലേക്ക്

മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2…

2 days ago