Categories: latest news

അഡ്ജസ്റ്റ് ചെയ്യുന്നത് നിര്‍ത്തൂ; തുറന്നടിച്ച് സാമന്ത

സിനിമാ മേഖലയില്‍ സ്ത്രീകള്‍ എല്ലാ കാര്യങ്ങള്‍ക്കും ഇരട്ടി പോരാടേണ്ടി വരുമെന്ന് നടി സാമന്ത. മറ്റുള്ളവരെ കംഫര്‍ട്ടബിള്‍ ആക്കാനായി സ്ത്രീകള്‍ ഒരുപാട് കാര്യങ്ങള്‍ അഡ്ജസ്റ്റ് ചെയ്യാറുണ്ടെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു. ദ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ സംഘടിപ്പിച്ച് ഒരു ഇവന്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

‘നമ്മുടെ ഷെഡ്യൂളുകള്‍, അഭിപ്രായങ്ങള്‍, അഭിലാഷങ്ങള്‍ എല്ലാം നമ്മള്‍ അഡ്ജസ്റ്റ് ചെയ്യുന്നു, അതുകൊണ്ട് നമ്മുടെ ചുറ്റുമുള്ളവര്‍ കംഫര്‍ട്ടബിള്‍ ആകുന്നു. നമ്മള്‍ അത് വളരെ സന്തോഷത്തോടെയും നല്ല മനസോടെയും ചെയ്യും. പലപ്പോഴും അതൊരു ത്യാഗമായി പോലും നമ്മള്‍ കണക്കാക്കാറില്ല.

ഒരേ കാര്യത്തിനായി സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ പത്ത് മടങ്ങ് കൂടുതല്‍ ക്ഷമാപണം നടത്താറുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ ?. ഒന്ന് സങ്കല്പിക്കൂ, പത്ത് മടങ്ങ് കൂടുതല്‍. അതുകൊണ്ടാണ് ഇന്ന് രാത്രി ഞാനിത് പറയുന്നത്. അഡ്ജസ്റ്റ് ചെയ്യുന്നത് നിര്‍ത്തൂ. ഇത് ശ്രദ്ധിക്കുന്നതു കൊണ്ടാണ് ഞാനേറ്റവും താഴ്മയോടെ ഇതേക്കുറിച്ച് പറയുന്നത് എന്നും താരം പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ലുക്കിൽ മാറ്റം വരുത്തി അഥുല്യ ചന്ദ്ര

നടി അഥുല്യ ചന്ദ്രയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ…

9 hours ago

‘തുടക്കം’ പുതിയ ടീസർ എത്തി

വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’…

9 hours ago

വീണുപോയപ്പോഴാണ് ഞാന്‍ മദ്യപാനത്തിലേക്ക് പോയത്; ഭഗത്

കരിയറിലും ജീവിതത്തിലും പതിയെ വീണും എഴുന്നേറ്റും മുന്നോട്ടുപോകുന്ന…

16 hours ago

കരിയറിന്റെ തുടക്കകാലത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം മാത്രം; മമിത

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയാണ് മമിത…

17 hours ago

വിജയിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ തിളങ്ങി തൃഷ

ചെന്നൈ: സിനിമാ താരവും ടിവികെ നേതാവുമായ വിജയി…

17 hours ago

അദ്ദേഹമാണ് തന്റെ അടുത്ത സുഹൃത്ത്; ദുല്‍ഖറിനെക്കുറിച്ച് അനുപമ

സിനിമാ ഇന്‍ഡസ്ട്രിയിലെ തന്റെ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി നടി…

17 hours ago