Categories: latest news

അനുഷ്‌കയുടെ വിവാഹ വാര്‍ത്ത വാജ്യം; രൂക്ഷമായി പ്രതികരിച്ച് താരത്തിന്റെ ടീം

തെന്നിന്ത്യന്‍ സിനിമാലോകത്ത് ആരാധകര്‍ ഏറെയുള്ള നായികയാണ് അനുഷ്‌ക ഷെട്ടി. അനുഷ്‌കയുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. 44 ാം വയസ്സില്‍ അനുഷ്‌കയ്ക്ക് വിവാഹം എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ എത്തിയത്. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് അനുഷ്‌കയുടെ ടീം. സ്ഥിരീകരിച്ചിട്ടില്ലാത്ത ഒരു കാര്യം എഴുതുന്നതും പ്രചരിപ്പിക്കുന്നതും അല്ല പത്രപ്രവര്‍ത്തനം എന്ന് പറഞ്ഞുകൊണ്ട് വിവാഹ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഇവര്‍ അറിയിച്ചു.

‘ദിവസവും ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതം തലക്കെട്ടാക്കുമ്പോള്‍ കുറഞ്ഞ പക്ഷം ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെയെങ്കിലും കാത്തിരിക്കണം. സ്ഥിരീകരിച്ചിട്ടില്ലാത്ത ഒരു കാര്യം എഴുതുന്നതും പ്രചരിപ്പിക്കുന്നതും പങ്കുവയ്ക്കുന്നതും അല്ല പത്രപ്രവര്‍ത്തനം. ഏറ്റവും കൂടുതല്‍ നിരാശ തോന്നിയത് അനുഷ്‌കയുടെ പ്രായത്തില്‍ തട്ടി നില്‍ക്കുന്ന തലക്കെട്ടുകളാണ്. എന്തുകൊണ്ട് 44 വയസ്സ് എന്ന് ഏകദേശം എല്ലാ തലക്കെട്ടുകളും ഹൈലൈറ്റ് ചെയ്ത് പറയുന്നു, അത് എന്തെങ്കിലും തരത്തിലുള്ള വിശദീകരണമോ വിവാദമോ ആണോ. ഇത് ഒരു തരത്തില്‍ അവരുടെ പ്രായത്തെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. അങ്ങനെ പ്രായം ഒരു വലിയ പ്രശ്നമാണെങ്കില്‍, എന്തുകൊണ്ട് നടന്മാരുടെ കാര്യത്തില്‍ എത്തുമ്പോള്‍ ഈ എനര്‍ജി കാണിക്കുന്നില്ല. എന്തുകൊണ്ട് ഒരു നടിയുടെ കാര്യം പറയുമ്പോള്‍ മാത്രം പ്രായം എടുത്ത് മുന്നില്‍ വയ്ക്കുന്നു.

വിവാഹം എന്നത് തീര്‍ത്തും വ്യക്തിപരമായ ഒന്നാണ്. അതൊരു ബ്രേക്കിങ് ന്യൂസും ട്രെന്റുമല്ല, പ്രത്യേകിച്ചും ഒരു സെന്‍സേഷണല്‍ എന്‍ഗേജുമെന്റുമല്ല. നിരന്തരം ഇത്തരം ഗോസിപ്പുകള്‍ നല്‍കന്നത് അതത് പ്ലാറ്റ്ഫോമുകളുടെയും ക്രെഡിബിളിറ്റി കളയുന്ന ഒന്നാണ്. പ്രധാനമായും, നടന്മാര്‍ക്ക് നല്‍കുന്ന അതേ മാന്യതയും ബഹുമാനവും നടിമാര്‍ക്കും നല്‍കു,’ എന്നാണ് അനുഷ്‌കയുടെ ടീമിന്റെ വിശദീകരണം.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

10 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

18 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

18 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

18 hours ago