Categories: latest news

കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പില്‍ ഷംന കാസിം

സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഷംന കാസിം. സിനിമയോടൊപ്പം നൃത്ത രംഗത്തും സജീവമാണ് ഷംന. നിരവധി ഭാഷകളിലായി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് കഴിഞ്ഞു.

മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന വെള്ളിത്തിരയില്‍ അരങ്ങേറ്റം കുടിക്കുന്നത്. പിന്നീട് മലയാളത്തിലും മറ്റു ഭാഷകളിലുമായി നിരവധി അവസരങ്ങള്‍ ലഭിച്ചു. അടുത്തിടെയാണ് ബിസിനസ് കന്‍സല്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയുമായി ഷംന കാസിംമിന്റെ വിവാഹം നടന്നത്.

രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് നടി ഷംന കാസിം. ഒമ്പത് മാസത്തെ തന്റെ പ്രെഗ്‌നന്‍സി യാത്രയെ കുറിച്ചുള്ള മനോഹരമായൊരു കുറിപ്പാണ് ഷംന ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടിരിക്കുന്നത്. 9 മാസത്തെ മനോഹരമായ ഒരു യാത്ര. എന്റെ രണ്ട് ഉമ്മമാര്‍ എന്നെ സ്‌നേഹത്തോടെയും കരുതലോടെയും ഒരുക്കിയപ്പോള്‍ ഉണ്ടായ ആ ശുദ്ധമായ സന്തോഷത്തിന്റെ നിമിഷം… അത് വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ എനിക്ക് കഴിയില്ല. പ്രസവദിനം അടുത്തു വരികയാണ്… ദയവായി എന്നെയും എന്റെ കുഞ്ഞിനെയും നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കുക. സുരക്ഷിതമായ പ്രസവവും ആരോഗ്യമുള്ളൊരു കുഞ്ഞിനെയും നല്‍കി അല്ലാഹു ഞങ്ങളെ അനുഗ്രഹിക്കട്ടെ. ഒരു പുതിയ ജീവിതം… പുതിയൊരു അനുഗ്രഹം… ഒരു മനോഹരമായ തുടക്കം,’ ഷംനയുടെ വാക്കുകളിങ്ങനെ.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

10 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

18 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

18 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

18 hours ago