സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ് അനുമോള്‍. പലപ്പോഴും വലിയ രീതിയിലുള്ള ട്രോളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സീരിയലിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
ബിഗ്‌ബോസ് സീസണ്‍ 7 ലെ അടുത്ത സുഹൃത്തുക്കളായിരുന്നു അനുമോളും ആദിലയും നൂറയും. എന്നാല്‍ ഫിനാലെയോട് അടുക്കുന്നതിനിടെ മൂവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ഫിനാലെ വീക്കില്‍ എവിക്ട് ആവുന്നതിന് മുന്‍പ് ആദില വെളിപ്പെടുത്തിയ കാര്യങ്ങളാണ് അനുമോളുമായുള്ള ബന്ധം വഷളാക്കിയത്. അനുമോള്‍ തനിക്ക് ഒരു നമ്പര്‍ നല്‍കിയെന്നും ഇതില്‍ വിളിച്ച് അക്ബറിനെതിരെ പ്രവര്‍ത്തിക്കാന്‍ പറയണം എന്ന് പറഞ്ഞെന്നുമാണ് ആദില വെളിപ്പെടുത്തിയത്. ഇതെല്ലാം അനു നിഷേധിക്കുകയും ചെയ്തിരുന്നു.
ഇപ്പോളിതാ ആദിലയെയും നൂറയെയും കുറിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളുടോ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് അനുമോള്‍. മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കും എന്നും എല്ലാവരും മനുഷ്യരല്ലേ എന്നും അനുമോള്‍ ചോദിക്കുന്നു. ”ആദിലയോടും നൂറയോടും കമ്പനി ഉണ്ടോ എന്നു ചോദിച്ചാല്‍ ബിഗ്‌ബോസില്‍ നിന്നും ഇറങ്ങിയതിനു ശേഷം ഒരു തവണ കണ്ടു. തെറ്റുകള്‍ ചെയ്യാത്ത മനുഷ്യരുണ്ടോ? എല്ലാ മനുഷ്യര്‍ക്കും തെറ്റുകള്‍ സംഭവിക്കാറുണ്ട്. എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. അത്രയേ ഉള്ളൂ. എല്ലാം ഓക്കെം ആകും, പഴയത് പോലെയാവും. അവര്‍ നല്ല കുട്ടികളാണ്”, എന്നായിരുന്നു അനുമോളുടെ പ്രതികരണം.
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…
ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…
മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…
സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…