Categories: latest news

കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് അന്ന രാജന്‍

തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് അന്ന രാജന്‍. പൊങ്കാല സമയത്തെ വിഡിയോകളുടെ പേരില്‍ അന്ന മാപ്പ് ചോദിച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ മാപ്പ് ചോദിക്കേണ്ടിയിരുന്നില്ലെന്നും നിരവധി പേര്‍ മെസേജ് അയച്ചുവെന്നാണ് അന്ന പറയുന്നത്.

സോഷ്യല്‍ മീഡിയിയലൂടെയായിരുന്നു അന്നയുടെ പ്രതികരണം. പൊങ്കാലയിടാനെത്തിയ അന്നയുടെ വിഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെയാണ് താരം മാപ്പ് ചോദിച്ചെത്തിയത്. എന്നാല്‍ അന്നയല്ല മാപ്പ് ചോദിക്കേണ്ടതെന്നും തെറ്റായ രീതിയില്‍ വിഡിയോ ചിത്രീകരിച്ചവരാണെന്നുമായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

എന്തിനാണ് മാപ്പ് ചോദിച്ചതെന്നും എന്റെ തെറ്റല്ലെന്നും പറഞ്ഞു കൊണ്ട് കൊണ്ട് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മനസിലാക്കിയതിനും മെസേജുകള്‍ക്കും കോളുകള്‍ക്കും നന്ദി. എനിക്കിത് വളരെ പ്രധാനപ്പെട്ടതാണ്. മോശം സമയത്താണ് ആരൊക്കെയാണ് കൂടെയുണ്ടാവുകയെന്ന് നമ്മള്‍ തിരിച്ചറിയുക. ചില വലിയ, ബഹുമന്യരായ ആളുകള്‍ എന്നെ പിന്തുണയ്ക്കാനായി സമയം കണ്ടെത്തി. അതിന് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു.” അന്ന പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്; അനുമോള്‍

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…

2 hours ago

ക്യൂട്ട് ഗേളായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഗംഭീര പോസുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഗ്ലാമറസായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

അതിസുന്ദരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

9 hours ago