Categories: latest news

മുന്‍ ഭര്‍ത്താവിനെ ഈയ്യടുത്തും കണ്ടു; ലെന

തന്റെ ആദ്യഭര്‍ത്താവിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ലെന. പിരിഞ്ഞ ശേഷവും തങ്ങള്‍ നല്ല സുഹൃത്തക്കളായി തുടരുകയാണെന്നും ലെന പറയുന്നു. ഈയ്യടുത്തും കണ്ടതിനെക്കുറിച്ചും ലെന സംസാരിക്കുന്നുണ്ട്. ”ഞങ്ങള്‍ക്കൊരിക്കലും വിവാഹം ചെയ്യേണ്ടിയിരുന്നില്ല എന്ന് മനസിലാക്കി. നല്ല സുഹൃത്തുക്കളായിരുന്നു. അത് രസമായിരുന്നു. 23 വയസിലാണ് വിവാഹം ചെയ്തത്. രണ്ട് തലങ്ങളിലേക്കാണ് ഞങ്ങള്‍ വളര്‍ന്നത്. ഞങ്ങള്‍ രണ്ട് പേരുടെയും താല്‍പര്യം തീര്‍ത്തും വ്യത്യസ്തമായിരുന്നു” എന്നാണ് ലെന പറയുന്നത്. .

”ഞങ്ങള്‍ ഏഴര വര്‍ഷം വിവാഹിതരായിരുന്നു. വിവാഹമോചന സമയത്ത് വൈകാരികമായി ഒന്നും തോന്നിയില്ല. അതൊരു പ്രാക്ടിക്കല്‍ തീരുമാനമായിരുന്നു. ഒന്നിച്ചൊരു ഗുലാബ് ജാം കഴിച്ചാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഈയ്യടുത്തും മുന്‍ഭര്‍ത്താവിനെ കണ്ടു.” എന്നും ലെന പറയുന്നു.

സ്ത്രീകള്‍ പെട്ടെന്ന് പക്വതയിലെത്തും. എന്നാല്‍ അപ്പുറത്തുള്ള ടീനേജ് മൈന്‍ഡുള്ളയാള്‍ക്ക് ഫണ്ണായ കാര്യങ്ങള്‍ ചെയ്യണം. എന്തിനാണിത്ര സീരിയസ് ആകുന്നത്, നമുക്ക് റിലാക്സ് ആയി പോകാം എന്നായിരുന്നു മുന്‍ ഭര്‍ത്താവിന്റെ മനോഭാവമായിരുന്നുവെന്നും ലെന പറയുന്നു. വിവാഹ മോചനത്തിന് ശേഷം ഞാന്‍ സ്വയം പര്യാപ്തയായി. വിവാഹ സമയത്ത് സാമ്പത്തികമായി എനിക്ക് ഒന്നുമില്ലായിരുന്നുവെന്നും താരം പറയുന്നുണ്ട്. 2013 ലാണ് ലെന ആദ്യ വിവാഹ ബന്ധം അവസാനിപ്പിക്കുന്നത്. പിന്നീട് 2024 ല്‍ ലെന ആസ്ട്രോനോട്ട് ആയ പ്രശാന്ത് നായരെ വിവാഹം കഴിച്ചു.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

11 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

19 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

19 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

19 hours ago