Categories: latest news

കിടപ്പിലായി; അപകടെത്തുറിച്ച് സ്‌നേഹ

തമിഴ് സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാളാണ് സ്നേഹ. മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള സ്നേഹയോടുള്ള ആരാധകരുടെ സ്നേഹത്തിന് ഇന്നുമൊരു കുറവുമില്ല. 2000 ല്‍ ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാളചിത്രത്തില്‍ ഒരു സഹ നടിയുടെ വേഷത്തില്‍ അഭിനയിച്ചിട്ടാണ് സ്നേഹ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് ആ വര്‍ഷം തന്നെ തമിഴ് ചിത്രമായ എന്നവലെ എന്ന ചിത്രത്തില്‍ മാധവനോടൊപ്പം അഭിനയിച്ചു.

ഒരിക്കല്‍ വലിയൊരു അപകടമുണ്ടായി കിടപ്പിലായി പോയതിനെക്കുറിച്ചും ശക്തമായി തിരികെ വന്നതിനെക്കുറിച്ചും സ്നേഹ സംസാരിക്കുന്നുണഅട്. അവള്‍ വികടന്‍ ചാനലിന്റെ പുരസ്‌കാരം ഏറ്റുവാങ്ങവെയാണ് സ്നേഹ മനസ് തുറന്നത്. തന്റെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമയായ പാര്‍ത്ഥിപന്‍ കനവിന്റെ സംവിധായകന്‍ കരു പളനിയപ്പനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് സ്നേഹ ഓര്‍മ പങ്കിട്ടത്. ആ വാക്കുകളിലേക്ക്:

പാര്‍ത്ഥിപന്‍ കനവ് എന്ന സിനിമയെക്കുറിച്ച് സംസാരിച്ചേ മതിയാകൂ. എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ്. 2003 ലാണ്. അന്ന് എനിക്ക് വലിയൊരു അപകടമുണ്ടായി. എല്‍ ത്രി, എല്‍ ഫോര്‍ ഫ്രാക്ചര്‍, ബാക്ക് ബോണ്‍, വലത് കാലില്‍ ഒന്നിലധികം ഒടിവ്, ഇടത് കാലില്‍ കണ്ണാടി ചില്ല് തറച്ച് വലിയൊരു മുറിവ്, അതിന് സ്റ്റിച്ചിട്ട് ഇട്ടിട്ടുണ്ടായിരുന്നു. എട്ട് മാസം കഴിയാതെ എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയില്ല എന്നാണ് എല്ലാവരും പറഞ്ഞത്.

മൂന്നാം ദിവസം ഇവര്‍ കാണാനായി ആശുപത്രിയിലേക്ക് വന്നു. കഥ പറയാന്‍. എനിക്ക് ഇരിക്കാന്‍ സാധിക്കില്ലായിരുന്നു. അതിനാല്‍ കിടന്നു കൊണ്ടാണ് കഥ കേട്ടത്. ഒന്നരമാസമായി എഴുന്നേറ്റ് നില്‍ക്കാന്‍. കഥ എനിക്ക് ഇഷ്ടപ്പെട്ടു, അന്നത്തെ കാലത്ത് ഒരു നായികയ്ക്ക് ഇരട്ട വേഷം ലഭിക്കുന്നുവെന്നാല്‍ വലിയ കാര്യമായിട്ടാണ് ഞാന്‍ കരുതുന്നത്. അപ്പോള്‍ ഞാന്‍ ഇന്‍ഡസട്രിയില്‍ വന്നിട്ട് മൂന്ന് വര്‍ഷമേ ആയിരുന്നുള്ളൂ.

പോകാന്‍ നേരം, എന്ത് വിശ്വസിച്ചാണ് സാര്‍ എന്നോട് കഥ പറയാന്‍ വന്നതെന്ന് ഞാന്‍ ചോദിച്ചു എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

4 hours ago

അച്ഛനെ ഫ്‌ലൈറ്റില്‍ കയറ്റണമെന്നുണ്ടായിരുന്നു, പക്ഷേ നടന്നില്ല; ബിജു മേനോന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് ബിജു മേനോന്‍.…

10 hours ago

മറ്റു ഭാഷകളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ആസിഫ്

അന്യഭാഷാ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടന്‍…

10 hours ago

കുട്ടികള്‍ ഇല്ലെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമില്ലായിരുന്നു; സാമന്ത

കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത ഇപ്പോള്‍.…

10 hours ago