ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ് കാളിദാസ് ജയറാം. സിനിമയില്‍ ജയറാമിന്റെ മകനായി തന്നെ അഭിനയിക്കാന്‍ കാളിദാസിന് ഭാഗ്യം വഭിച്ചു. വളര്‍ന്നപ്പോള്‍ നായകനായും താരം സിനിമയില്‍ സജീവമായി.
അടുത്തിടെ സഹോദരന്‍ കാളിദാസിന്റെ പുതിയ സിനിമയുടെ പൂജയ്‌ക്കെത്തിയപ്പോള്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ വലിയ രീതിയില്‍ വിമര്‍ശനവും മോശം കമന്റുകളും മാളവികയ്ക്ക് നേരെ ഉണ്ടായിരുന്നു. പക്ഷെ താരകുടുംബം ഇതിന് എതിരെ പ്രതികരിച്ചിരുന്നില്ല.
ഇപ്പോള്‍ ഇതേക്കുറിച്ചാണ് താരം സംസാരിക്കുന്നത്. തന്റെ സഹോദരിയെ കുറിച്ച് മോശമായ കമന്റുകള്‍ കുറിച്ചവരെ ഇടിക്കണമെന്ന് തോന്നിയിരുന്നുവെന്ന് കാളിദാസ് പറയുന്നു. ഇപ്പോഴത്തെ കാലത്ത് സിനിമ റിലീസ് ചെയ്യും മുമ്പെ നെഗറ്റീവ് റിവ്യൂസ് വരും. അത് വളരെ മോശം ഒരു കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. കുറഞ്ഞപക്ഷം ആ സിനിമ കഴിയുന്നത് വരെയെങ്കിലും കാത്തിരിക്കാം. ചില സിനിമകളുടെ റിവ്യൂ പടം റിലീസ് ചെയ്യുന്നതിന്റെ ഒന്നര മണിക്കൂര്‍ മുമ്പൊക്കെ വരും. അതെങ്ങനെ വരുന്നുവെന്ന് എനിക്കറിയില്ല. നല്ല സിനിമയായിരിക്കും പക്ഷെ കമന്റുകള്‍ തല്ലിപ്പൊളി പടം എന്നൊക്കെയാവും എന്നും കാളിദാസ് പറയുന്നു.
നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…
കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…
മുൻ മിസ് ട്രാൻസ് ഗ്ലോബലും പ്രശസ്ത മോഡലുമായ…
തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…
മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…