Categories: latest news

ചാണകം വാരി എറിഞ്ഞതുകൊണ്ട് വണ്ണം കുറയുമോ?

ടിക്ക്ടോക്കിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. പാരമ്പര്യമായി കിട്ടിയ അഭിനയസിദ്ധിയിലൂടെ പല വേഷങ്ങള്‍ കൈകാര്യം ചെയ്ത് ആരാധകരുടെ മനസ് കീഴടക്കാന്‍ സൗഭാഗ്യയ്ക്ക് സാധിച്ചു. അഭിനയം മാത്രമല്ല നൃത്തവും കൈമുതലായുണ്ട്.

അമ്മ താരകല്യാണും അഭിനയത്തിലും നൃത്തത്തിലും എല്ലാം സജീവമാണ്. സൗഭാഗ്യയും അമ്മയും ഒരുമിച്ച് പല വേദികളിലും നൃത്തം ചെയ്യാറുണ്ട്.

സൗഭാഗ്യയ്ക്ക് നേരെ വരുന്ന ബോഡി ഷെയിമിങ്ങ് കമന്റുകള്‍ക്ക് മറുപടി നല്‍കുകയാണ് ഭര്‍ത്താവ്. വേണമെങ്കില്‍ ഉള്‍ക്കൊള്ളുക. അല്ലാത്തപക്ഷം കളഞ്ഞിട്ട് പോവുക. ലൈഫ് ഈസ് ഫുള്‍ ഓഫ് ചോയിസസ് എന്നല്ലേ. അല്ലെങ്കില്‍ പിന്നെ ഫിറ്റ് ബോഡിയുള്ള ജിമ്മില്‍ സ്ഥിരമായി പോകുന്ന ആളുകളോട് മാത്രം മിണ്ടുക. ഞങ്ങളോട് എന്തിന് മിണ്ടണം. ആരെങ്കിലും ബോഡി ഷെയിം ചെയ്തുവെന്ന് കരുതി വര്‍ക്കൗട്ടിന് പോകാനൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. മൃഗങ്ങളെ പരിപാലിച്ചിട്ടും ഇത്രയേറെ ജോലി ചെയ്തിട്ടും സൗഭാഗ്യയുടെ വണ്ണം കുറയുന്നില്ലല്ലോയെന്ന് പറയുന്നവരുണ്ട്. കാളയെ പരിപാലിച്ചതുകൊണ്ടോ ഒരു പാട്ട ചാണകം വാരിയതുകൊണ്ടോ വണ്ണം കുറയുമോ. ഡിഗ്രിക്കും പിജിക്കും പഠിച്ചിരുന്ന കാലത്ത് ദിവസവും എട്ട് മണിക്കൂര്‍ ഡാന്‍സ് ചെയ്തിരുന്നയാളാണ് സൗഭാഗ്യ എന്നും ഭര്‍ത്താവ് പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

33 വയസായി, എന്നിട്ടും എല്ലാം പഠിച്ചിട്ടില്ല:സൗഭാഗ്യ വെങ്കിടേഷ്

പുറത്തുനിന്ന് നോക്കുമ്പോൾ ജീവിതം ഏറെ സന്തോഷകരമായി മുന്നോട്ട്…

1 hour ago

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

13 hours ago