Categories: latest news

മദ്യപിക്കാറുണ്ട്; രഞ്ജിനി ഹരിദാസ്

മലയാളി സിനിമാ രംഗത്തുനിന്നും തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്. തനിക്ക് ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടനുണ്ടെന്നാണ് രഞ്ജിനി പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിനി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

രഞ്ജിനി ഹരിദാസ് ഒരു തികഞ്ഞ മദ്യപാനിയാണെന്നും, പലപ്പോഴും പല ഹോട്ടലുകളിലും ലക്ക് കേട്ട് ബോധമില്ലാതെ കിടന്നിരുന്ന അവരെ ഹോട്ടലുകളിലെ ബൗണ്‍സേര്‍സ് എടുത്തു കൊണ്ട് പോവേണ്ടി വന്നിട്ടുണ്ട്, എന്നൊക്കെ ഒരു കാലത്ത് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഒരിക്കല്‍ കൈരളി ടി.വി.യില്‍ സംപ്രേക്ഷണം ചെയ്ത ‘സ്റ്റാര്‍ റാഗിങ്’ എന്ന ഷോയില്‍ വച്ച് ഇതിനൊക്കെ രഞ്ജിനി മറുപടി പറഞ്ഞു.

നാദിര്‍ഷ അവതരിപ്പിച്ച ഷോയില്‍ പങ്കെടുത്ത പ്രേക്ഷകരില്‍ ഒരാള്‍, രഞ്ജിനിയുടെ ജീവിതത്തെ കുറിച്ച് അവരെക്കാള്‍ തനിക്ക് അറിയാം എന്ന മട്ടില്‍ ചോദ്യം ചെയ്യല്‍ തുടങ്ങിയപ്പോള്‍, അതിന് ചുട്ട മറുപടിയാണ് സ്റ്റാര്‍ സിംഗര്‍ അവതാരക നല്‍കിയത്. താന്‍ മദ്യപിക്കുന്ന വ്യക്തിയാണെന്ന് തുറന്നു പറഞ്ഞ അവര്‍, എന്നാല്‍ തന്നെ ഒരിക്കലും ലക്ക് കേട്ട്, ബോധമില്ലാതെ, മറ്റുള്ളവര്‍ എടുത്തു കൊണ്ട് പോവേണ്ടി വന്നിട്ടില്ല എന്ന് തുറന്നടിച്ചു. ഇതെല്ലാം താന്‍ തന്റെ അമ്മയെ ബോധ്യപ്പെടുത്തിയിട്ട് തന്നെയാണ് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നത് എന്നും രഞ്ജിനി പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് പോസുമായി ഗായത്രി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…

1 minute ago

അതിസുന്ദരിയായി അനന്യ

ആരാധകര്‍ക്കായി അടിപൊളി ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ.…

2 days ago

ക്യൂട്ട് ഗേളായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി അടിപൊളി ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി…

2 days ago

മനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി അടിപൊളി ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത…

2 days ago

പൊളി ലുക്കുമായി ഷംന കാസിം

ആരാധകര്‍ക്കായി അടിപൊളി ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഷംന…

2 days ago

അടിപൊളി ലുക്കുമായി സംയുക്ത

ആരാധകര്‍ക്കായി അടിപൊളി ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത.…

2 days ago