ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മക്കളാണ് വിനീതും ധ്യാനും സിനിമാ രംഗത്ത് സജീവമാണ്. ശ്രീനിവാസനെപ്പോലെ തന്നെ സകലകലാവല്ലഭനാണ് വിനീത്. ഗായകന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ എല്ലാം താരം കഴിവ് തെളിയിച്ച് കഴിഞ്ഞു.
ധ്യാന്‍ ശ്രീനിവാസനും ഒട്ടും മോശക്കാരനല്ല. ധ്യാനിന്റെ ഇന്റര്‍വ്യൂകളെല്ലാം വലിയ ഹിറ്റാകാറുണ്ട്. വലിയ രീതിയിലുള്ള പിന്തുണയാണ് ധ്യാനിന്റെ എല്ലാ ഇന്റര്‍വ്യൂകള്‍ക്കും കിട്ടാറ്. എല്ലാ കാര്യങ്ങളും ഒട്ടും മടികൂടാതെ ആരാധകര്‍ക്ക് മുന്നില്‍ തുറന്ന് പറയുന്ന പ്രകൃതമാണ് ധ്യാനിന്റേത്.
ഇപ്പോള്‍ കരം സിനിമയില്‍ ധ്യാനിനെ ഉള്‍പ്പെടുത്താതിന്റെ കാരണം പറയുകയാണ് വിനീത്. ഇതിലോ? (കരം എന്ന സിനിമയില്‍) എന്നിട്ട് വേണം അവന്‍ (ധ്യാന്‍ ശ്രീനിവാസന്‍) ചെന്ന് കഥ പറയാന്‍ എല്ലാവരോടും. ത്രില്ലറിന്റെ കഥയൊക്കെ പറഞ്ഞാല്‍… ആലോചിച്ചു നോക്കിയേ,’ ഒരു കുസൃതി ചിരിയോടെ വിനീത് പറഞ്ഞു. അപ്പോള്‍ രേഖ മേനോന്‍ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ പ്രൊമോഷന്‍ പരിപാടികള്‍ക്കും, അഭിമുഖങ്ങള്‍ക്കും ഇടയില്‍ സിനിമയുടെ ഏതാണ്ട് മുഴുവന്‍ കഥയും എല്ലാവരെയും പറഞ്ഞു കേള്‍പ്പിച്ച ധ്യാനിനെ കുറിച്ച് ഓര്‍ത്തെടുത്തു. ‘ഈ സിനിമയില്‍ ധ്യാനിന് ചെയ്യാന്‍ പറ്റുന്ന റോളൊന്നും ഉണ്ടായിരുന്നില്ല,’ ഉടന്‍ തന്നെ സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…