ആരാധകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ജ്യോതി കൃഷ്ണ. 2012 ല്‍ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് ജ്യോതി കൃഷ്ണ അഭിനയ രംഗത്തെത്തുന്നത്. 2013 ല്‍ ഗോഡ് ഫോര്‍ സെയില്‍, 2014 ല്‍ ഞാന്‍ എന്നീ ചിത്രങ്ങളിലെ ജ്യോതിയുടെ അഭിനയം നിരൂപക പ്രശംസ നേടി. ലൈഫ് ഓഫ് ജോസുട്ടി, ഉന്നം, ആമി.. എന്നിവയുള്‍പ്പെടെ പതിഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
സിനിമയില്‍ നിന്നും ഒരു ഇടവേള എടുത്ത് ദുബായില്‍ എഫ് എം റേഡിയോയില്‍ ജോലി ചെയ്തിരുന്ന സമയത്ത് പരിചയപ്പെട്ട അരുണ്‍ ആനന്ദ് രാജിനെയാണ് ജ്യോതി വിവാഹം ചെയ്തത്. 2019 നവംബര്‍ 17 നായിരുന്നു വിവാഹം
ഇപ്പോള്‍ കണ്ണേറില്‍ വിശ്വാസം ഉണ്ടോ എന്നാണ് താരം ചോദിക്കുന്നത്. സുന്ദരിയായി കറുത്ത വസ്ത്രത്തില്‍ കോണ്‍ക്ലേവില്‍ അവതാരകയായി പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ജ്യോതികൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. ‘ഈ കണ്ണേറിലൊക്കെ വിശ്വാസം ഉണ്ടോ കുട്ടിക്ക്’ എന്നു തുടങ്ങുന്ന വിഡിയോയുടെ അവസാനം പനി ബാധിച്ച് അവശയായ നടിയെ കാണാം. ‘തീരെ ഇല്ല’ എന്നും ജ്യോതി ക്യാപ്ഷനായി കുറിച്ചിട്ടുണ്ട്. രസകരമായ കമന്റുകളാണ് ജ്യോതി കൃഷ്ണ പങ്കുവച്ച വിഡിയോയ്ക്ക് താഴെ ലഭിക്കുന്നതും.
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…