ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ച താരമാണ് ഉണ്ണി മുകുന്ദന്‍. 2002ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. 2011ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.
തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന്‍ 2012ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. മല്ലൂസിംഗിന്റെ വലിയ വിജയം ഒരു പിടി സിനിമകളില്‍ നായക വേഷം ചെയ്യാന്‍ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.
ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സിനിമയാകുന്നുണ്ട്. ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ മോദിയായി എത്തുന്നത്. സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് ആണ് സിനിമയൊരുക്കുന്നത്. ഉണ്ണി മുകന്ദനെ ടാഗ് ചെയ്തുകൊണ്ടാണ് സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് മോദിയുടെ ബയോപിക് പ്രഖ്യാപിച്ചിരിക്കുന്നത്. ‘മാ വന്ദേ: ദ ആന്തം ഓഫ് എ മദര്‍’ എന്നാണ് സിനിമയുടെ പേര്.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ എല്ലാ കാര്യങ്ങള്‍ക്കും ഇരട്ടി…
തനിക്കെതിരായ വ്യാജ പ്രതികരണങ്ങളില്‍ പ്രതികരിച്ച് രേണു സുധി.…
മലയാള സിനിമയിലെ നാടന്‍ പെണ്‍കുട്ടിയാണ് അനുശ്രീ. താരമെന്നല്ല,…
മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കു…
നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…