Categories: latest news

ഏഴ് വട്ടം താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു: മോഹിനി

മലയാളത്തില്‍ ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന താരമാണ് മോഹിനി. 1991ല്‍ പ്രദര്‍ശനത്തിനെത്തിയ ഈറമാന റോജാവേ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതേ വര്‍ഷം തന്നെ ആദിത്യ 369 എന്ന തെലുങ്കു ചിത്രത്തിലും, ഡാന്‍സര്‍ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു.

മലയാളം, തമിഴ്, കന്നട, ഹിന്ദി, എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടോടി, പരിണയം, ചന്ത, സൈന്യം, മാന്ത്രിക കുതിര, കുടുംബകോടതി, ഉല്ലാസപൂങ്കാറ്റ്, കുടമാറ്റം, ഒരു മറവത്തൂര്‍ കനവ്, വേഷം, കലക്ടര്‍, പഞ്ചാബി ഹൗസ് തുടങ്ങിയവ അഭിനയിച്ച മലയാളചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.

ഇപ്പോള്‍ തന്റെ ജീവിതത്തെക്കുരിച്ചാണ് താരം തുറന്ന് സംസാരിക്കുന്നത്. വിവാഹശേഷം ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയായിരുന്നു. പക്ഷെ ഒരു ഘട്ടത്തില്‍ ഞാന്‍ വിഷാദത്തിലേക്ക് വീണുപോയി. എന്റെ ജീവിതത്തില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും എനിക്ക് വിഷാദമുണ്ടായി. ഒരു ഘട്ടത്തില്‍ ഞാന്‍ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. ഒരിക്കലല്ല, ഏഴ് വട്ടം” എന്നാണ് മോഹിനി പറയുന്നത്.

”ഒരിക്കല്‍ ഞാനൊരു ജോത്സ്യനെ കണ്ടു. അദ്ദേഹമാണ് പറയുന്നത് ആരോ എനിക്ക് കൂടോത്രം ചെയ്തതാണെന്ന്. ആദ്യം ഞാന്‍ ചിരിച്ചുതള്ളി. പിന്നെയാണ് എങ്ങനെയാണ് എനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായതെന്ന് ചിന്തിക്കുന്നത്. അപ്പോഴാണ് ഞാന്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നതും പുറത്ത് വരാന്‍ ശ്രമിക്കുന്നതും. എന്റെ ജീസസാണ് എനിക്ക് കരുത്ത് തന്നത്” താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

മമ്മൂട്ടിയുടെ ശബ്ദത്തിൽ ആ കാൽപന്ത് പൂരം വരുന്നു! കേരളത്തിന്റെ ഫുട്ബോൾ ഭ്രാന്ത് ഇനി ‘സീ5’-ൽ!

നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…

5 hours ago

മൂന്ന് വർഷത്തിന് ശേഷം ആ വിധി; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ

കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…

5 hours ago

ലക്ഷങ്ങള്‍ സമ്പാദിച്ച് ഹന്‍സിക; അറിയാം വരുമാനം

തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…

11 hours ago

മമ്മൂട്ടിയുടെ അമ്മയാകാനുള്ള അവസരം നഷ്ടപ്പെട്ടു; മല്ലിക സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…

11 hours ago

താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് വിജയ്

മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…

11 hours ago