Categories: latest news

അപകടം സംഭവിച്ച ദിവസം ഞാന്‍ സാന്ദര്യയോടൊപ്പം ഉണ്ടായേനെ: മീന പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.

കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. പിന്നാലെ കുഞ്ഞും ജനിച്ചു. എന്നാല്‍ ഇടവേളകളില്‍ എല്ലാം മീന സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ അതിലിടയ്ക്കാണ് മീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്.

ഇപ്പോള്‍ അന്തരിച്ച നടി സൗന്ദര്യയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഞങ്ങള്‍ക്കിടയിലുണ്ടായിരുന്ന മത്സരം എപ്പോഴും ആരോഗ്യകരമായിരുന്നു. സൗന്ദര്യ വളരെയധികം കഴിവുള്ളവളായിരുന്നു. എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. അവളുടെ മരണവാര്‍ത്ത എന്നെ ഞെട്ടിച്ചു. ഇന്നും ആ ഞെട്ടലില്‍ നിന്നും ഞാന്‍ പൂര്‍ണ്ണമായും കരകയറിയിട്ടില്ല. അപകടം സംഭവിച്ച ദിവസം ഞാന്‍ സാന്ദര്യയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകേണ്ടതായിരുന്നു. എന്നേയും ക്ഷണിച്ചിരുന്നു. പക്ഷെ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പ് പ്രചരണത്തിലും താല്‍പര്യം ഇല്ലാതിരുന്നതിനാല്‍ ഞാന്‍ ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് ഒഴിവായി. പിന്നെ സംഭവിച്ചത് കേട്ട് ഞാന്‍ തകര്‍ന്നുപോയി.” മീന പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

മമ്മൂട്ടിയുടെ ശബ്ദത്തിൽ ആ കാൽപന്ത് പൂരം വരുന്നു! കേരളത്തിന്റെ ഫുട്ബോൾ ഭ്രാന്ത് ഇനി ‘സീ5’-ൽ!

നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…

5 hours ago

മൂന്ന് വർഷത്തിന് ശേഷം ആ വിധി; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ

കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…

5 hours ago

ലക്ഷങ്ങള്‍ സമ്പാദിച്ച് ഹന്‍സിക; അറിയാം വരുമാനം

തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…

11 hours ago

മമ്മൂട്ടിയുടെ അമ്മയാകാനുള്ള അവസരം നഷ്ടപ്പെട്ടു; മല്ലിക സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…

11 hours ago

താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് വിജയ്

മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…

11 hours ago