ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തിന് ലഭിച്ച അപ്രതീക്ഷിതമായൊരു ആശംസയെക്കുറിച്ച് സംസാരിക്കുകയാണ് ആര്യ. മലയാളത്തിന്റെ സൂപ്പര്‍ നായിക മഞ്ജു വാര്യരില്‍ നിന്നും ലഭിച്ച അപ്രതീക്ഷിമായ ആശംസയെക്കുറിച്ചാണ് ആര്യ സംസാരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം. യെസ്. പ്രിയപ്പെട്ട മഞ്ജു ചേച്ചിയുമായി ഫോണിലൂടെ സംസാരിക്കാന്‍ സാധിച്ചത്. കല്യാണത്തിന് തൊട്ട് മുമ്പത്തെ ദിവസമായിരുന്നു. അവര്‍ ഹൃദയംനിറഞ്ഞ ആശംസകള്‍ ഞങ്ങള്‍ക്ക് നേര്‍ന്നു. അത് വളരെ സ്പെഷ്യല്‍ ആയിരുന്നു” എന്നാണ് ആര്യ പറയുന്നത്.
നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…
കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…
മുൻ മിസ് ട്രാൻസ് ഗ്ലോബലും പ്രശസ്ത മോഡലുമായ…
തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…
മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…