Categories: latest news

സോഷ്യല്‍ മീഡിയയില്‍ മോശം കമന്റ്; കൃത്യമായ മറുപടി നല്‍കി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ ബാലനടിയാണ് മീനാക്ഷി. ചാനല്‍ അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്. സിനിമയ്ക്കൊപ്പം തന്നെ ടോപ്പ് സിംഗര്‍ അടക്കമുള്ള റിയാലിറ്റി ഷോകളുടേയും അവതാരകയായും മീനാക്ഷി തിളങ്ങിയിരുന്നു

സോഷ്യല്‍ മീഡിയയിലും സജീവമായ മീനാക്ഷി തന്റെ രസകരമായ പോസ്റ്റുകളിലൂടെയും ആരാധകരുടെ കമന്റുകള്‍ക്ക് നല്‍കുന്ന മറുപടികളിലൂടെയും പലപ്പോഴും വൈറലായിട്ടുണ്ട്.

അത്തരത്തിലൊരു പോസ്റ്റുമായി വീണ്ടും എത്തിയിരിക്കുകയാണ് മീനാക്ഷി. ഥാറിന് സമീപം നില്‍ക്കുന്ന ഒരു ഫോട്ടോ കഴിഞ്ഞ ദിവസം മീനാക്ഷി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ‘THAR’മ്മികത … ഞാന്‍ ശ്രദ്ധിക്കാറുണ്ട്….’ എന്നാണ് ചിത്രത്തിനൊപ്പം മീനാക്ഷി ക്യാപ്ഷനായി കുറിച്ചത്.

പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ‘ക്യാപ്ഷനില്‍ THAR ക്കം ഇല്ല, ക്യാപ്ഷന്‍ ഇടുന്നതില്‍ പിഷാരടിയുടെ അനിയത്തി ആയി വരും’, ‘മീനാക്ഷിയുടെ ക്യാപ്ഷന്‍സ് എല്ലാം ഒന്നിനൊന്ന് മെച്ചം’ എന്നൊക്കെയാണ് ചിത്രത്തിന് താഴെ നിറയുന്ന കമന്റുകള്‍.

ജോയൽ മാത്യൂസ്

Recent Posts

മമ്മൂട്ടിയുടെ ശബ്ദത്തിൽ ആ കാൽപന്ത് പൂരം വരുന്നു! കേരളത്തിന്റെ ഫുട്ബോൾ ഭ്രാന്ത് ഇനി ‘സീ5’-ൽ!

നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…

6 hours ago

മൂന്ന് വർഷത്തിന് ശേഷം ആ വിധി; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ

കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…

6 hours ago

ലക്ഷങ്ങള്‍ സമ്പാദിച്ച് ഹന്‍സിക; അറിയാം വരുമാനം

തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…

11 hours ago

മമ്മൂട്ടിയുടെ അമ്മയാകാനുള്ള അവസരം നഷ്ടപ്പെട്ടു; മല്ലിക സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…

12 hours ago

താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് വിജയ്

മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…

12 hours ago