Categories: latest news

തെറ്റായ വഴിയിലേക്ക് ഒരിക്കലും സ്ത്രീകള്‍ പോകരുത്: ഖുശ്ബു

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970 സെപ്റ്റംബര്‍ 29 നാണ് ഖുശ്ബുവിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 52 വയസ്സാണ് പ്രായം. നടി, രാഷ്ട്രീയക്കാരി, സിനിമ നിര്‍മാതാവ്, ടെലിവിഷന്‍ അവതാരക എന്നീ നിലയിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് ഖുശ്ബു. നഖാത് ഖാന്‍ എന്നാണ് താരത്തിന്റെ ആദ്യത്തെ പേര്. മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിച്ചത്. ബാലതാരമായി സിനിമയിലെത്തിയപ്പോള്‍ ഖുശ്ബു എന്ന പേര് സ്വീകരിച്ചു.

സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ ഖുശ്ബു. തെറ്റായ വഴിയിലേക്ക് ഒരിക്കലും സ്ത്രീകള്‍ പോകരുതെന്ന് ഖുശ്ബു പറയുന്നു.

ഒരിക്കലും നിങ്ങളിലുള്ള വിശ്വാസം കളയരുത്. അപ്പോഴാണ് മറ്റുള്ളവര്‍ മുതലെടുക്കാന്‍ വരിക. എല്ലാ തരത്തിലുള്ള പുരുഷന്‍മാരെയും നിങ്ങള്‍ കാണും. ഓരോ പടിയിലും നല്ല ആളുകളും തെറ്റായ ആളുകളുമുണ്ടാകും. ഒരു കാര്യം ശരിയല്ലെന്ന് തോന്നുമ്പോള്‍ നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി നില്‍ക്കണം. നോ എന്നാല്‍ നോ ആയിരിക്കണം. ഇന്ന് കുറച്ച് അഡ്ജസ്റ്റ് ചെയ്യാം, നാളെ ഞാന്‍ ശക്തി കണ്ടെത്തും എന്ന് നിങ്ങള്‍ കരുതിയാല്‍ അത് നടക്കില്ല. ഇതിന് അവസാനമില്ല. ഓരോ പടി മുന്നോട്ട് പോകണം എന്ന് ആ?ഗ്രഹിക്കുമ്പോഴും ആ കുറ്റബോധം നിങ്ങളുടെ മനസിലുണ്ടാകും. ഒരുപക്ഷെ നിങ്ങള്‍ ലക്ഷ്യം നേടും. പക്ഷെ സമാധാനത്തോടെ ഉറങ്ങാന്‍ പറ്റില്ല. വിട്ടുവീഴ്ച ചെയ്തു എന്ന ചിന്ത മനസില്‍ ഓടിക്കൊണ്ടിരിക്കും. ഒരിക്കലും അങ്ങനെ ചെയ്യരുത്. ഒരിക്കല്‍ താന്‍ ഒപ്പമഭിനയിച്ച നടനെ ചെരുപ്പ് കാണിച്ച് വിരട്ടിയിട്ടുണ്ടെന്നും ഖുശ്ബു പറയുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

മമ്മൂട്ടിയുടെ ശബ്ദത്തിൽ ആ കാൽപന്ത് പൂരം വരുന്നു! കേരളത്തിന്റെ ഫുട്ബോൾ ഭ്രാന്ത് ഇനി ‘സീ5’-ൽ!

നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…

6 hours ago

മൂന്ന് വർഷത്തിന് ശേഷം ആ വിധി; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ

കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…

6 hours ago

ലക്ഷങ്ങള്‍ സമ്പാദിച്ച് ഹന്‍സിക; അറിയാം വരുമാനം

തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…

11 hours ago

മമ്മൂട്ടിയുടെ അമ്മയാകാനുള്ള അവസരം നഷ്ടപ്പെട്ടു; മല്ലിക സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…

12 hours ago

താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് വിജയ്

മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…

12 hours ago