Categories: latest news

നിയമം പഠിക്കാന്‍ ഒരുങ്ങി സാന്ദ്ര തോമസ്

നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സാന്ദ്ര തോമസ്. വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലാണ് താരം ഏറെ സജീവം. ഫ്രൈഡേ എന്ന ചിത്രമാണ് സാന്ദ്ര ആദ്യമായി നിര്‍മ്മിച്ചത്. പിന്നീട് സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍ എന്നിവ നിര്‍മ്മിച്ചു. സാന്ദ്രയുടെ ബിസിനസ് പങ്കാളികളില്‍ ഒരാളായിരുന്നു വിജയ് ബാബു. എന്നാല്‍ ഇവര്‍ രണ്ടുപേരും തെറ്റി പിരിഞ്ഞു.

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു നിര്‍മാതാവ് സാന്ദ്ര തോമസ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും പിന്നീട് സാന്ദ്ര കോടതിയ സമീപിച്ചതുമൊക്കെ മലയാളികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ നിയമപഠനത്തില്‍ ബിരുദം നേടാന്‍ ഒരുങ്ങുകയാണ് സാന്ദ്ര തോമസ്.

ബംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാദമിയില്‍ അഡ്മിഷന്‍ എടുത്തതായി സാന്ദ്ര തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. പുതിയ അധ്യായം തുടങ്ങുകയാണെന്ന് സാന്ദ്ര ഫെയ്സ്ബുക്കില്‍ കുറിച്ചു. ക്രൈസ്റ്റ് അക്കാദമിക്ക് മുന്‍പില്‍ നിന്നുള്ള ചിത്രങ്ങളും സാന്ദ്ര ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

കയ്യില്‍ ബുദ്ധന്റെ ടാറ്റൂ, അതീവ ഗ്ലാമറസായി സൗഭാഗ്യ

നൃത്തവീഡിയോകള്‍ പങ്കിടാറുളള സൗഭാഗ്യ വെങ്കിടേഷിനെ അടുത്തിടെ മോഡേണ്‍…

6 hours ago

ഗ്ലാമറസ് ലുക്കില്‍ ‘പട്ടാളം’ നടി ടെസ ജോസഫ്

ഗ്ലാമറസ് മേക്കോവറില്‍ നടി ടെസ ജോസഫ്. സിനിമകളില്‍…

6 hours ago

ലോട്ടറി അടിച്ചു,നാലുടിക്കറ്റിനും സമ്മാനം,വീഡിയോ

ഭാഗ്യദേവത ബാലയുടെ കൂടെയാണ്. ഇത്തവണ എടുത്ത നാലുടിക്കറ്റിനും…

7 hours ago

തെന്നിന്ത്യന്‍ സിനിമയിലുള്ളത് പുരുഷാധിപത്യം; തമന്ന

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമാണിപ്പോള്‍ നടി തമന്ന.…

14 hours ago

കഴിവു പോലെ സമയവും പ്രധാനമാണ്; ബീന ആന്റണി

വര്‍ഷങ്ങളായി സീരിയല്‍ രം?ഗത്ത് സജീവമാണ് നടി ബീന…

14 hours ago

വിജയിയുടെ നോക്കിയിരുന്ന് തൃഷ; ചിത്രങ്ങള്‍ വൈറല്‍

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുടെ പിറന്നാള്‍ ദിനത്തില്‍…

14 hours ago