Categories: latest news

ഒരു സീനിലെ സ്റ്റണ്ട് ഒഴിച്ച് ബാക്കിയെല്ലാം ചെയ്തത് ഡ്യൂപ്പ് ഇല്ലാതെ; കല്യാണി പറയുന്നു

ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ സ്ഥാനമറിയിക്കാന്‍ സാധിച്ചിട്ടുള്ള താരങ്ങളാണ് കല്യാണി പ്രിയദര്‍ശന്‍. സംവിധായകന്‍ പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകളാണ് കല്യാണി. ടോവിനോയ്ക്ക് ഒപ്പമുള്ള തല്ലുമാലയാണ് അവസാനം റിലീസ് ചെയ്ത സിനിമ.

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ഈ വര്‍ഷം ഓണത്തിന് കല്യാണി പ്രധാന വേഷത്തിലെത്തുന്ന രണ്ട് ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര, ഓടും കുതിര ചാടും കുതിര എന്നിവയാണ് ആ ചിത്രങ്ങള്‍. ലോകയുടെ പ്രൊമോഷന്‍ തിരക്കുകളിലാണിപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. ഇപ്പോഴിതാ ലോകയിലെ ഭൂരിഭാഗം ആക്ഷന്‍ രംഗങ്ങളും താന്‍ ഡ്യൂപ്പ് ഇല്ലാതെയാണ് ചെയ്തതെന്ന് പറയുകയാണ് കല്യാണി പ്രിയദര്‍ശന്‍.

അണിയറപ്രവര്‍ത്തകര്‍ തന്നെ സ്റ്റണ്ട് സീന്‍സ് ചെയ്യാന്‍ ഒരുപാട് സഹായിച്ചെന്നും ഒരു ഷോട്ട് ഒഴിച്ച് ബാക്കിയെല്ലാം താന്‍ സ്വയം ചെയ്തത് ആണെന്നും നടി പറഞ്ഞു. അതിന്റെയെല്ലാം ബിഹൈന്‍ഡ് ദ് സീന്‍സ് തന്റെ കയ്യിലുണ്ടെന്നും ചിത്രത്തിന്റെ റിലീസിന് ശേഷം ഓരോന്നായി പുറത്തുവിടുമെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കല്യാണി പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

13 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

13 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

13 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago