റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം കവര്‍ന്ന താരമാണ് ജുവല്‍ മേരി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ജുവല്‍. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങളും വീഡിയോയും പങ്കുവെക്കാറുണ്ട്.
സ്റ്റേജ് അവതാരകയായി തിളങ്ങിയ ജുവല്‍ പിന്നീട് നിരവധി നല്ല സിനിമകളിലും അഭിനയിച്ചു. ഉട്ടോപ്യയിലെ രാജാവ്, പത്തേമാരി, ഒരേ മുഖം, ഞാന്‍ മേരിക്കുട്ടി എന്നിവയാണ് ജുവലിന്റെ ശ്രദ്ധേയമായ സിനിമകള്‍.
ഇപ്പോള്‍ വിവാഹമോചന നാളുകളെക്കുറിച്ച് പറയുകയാണ് ജുവല്‍. പ്രോബ്ലംസ് നടക്കുമ്പോള്‍ പലതും ഞാന്‍ അമ്മയുടെ അടുത്ത് ഷെയര്‍ ചെയ്യുന്നുണ്ട്. എല്ലാ അമ്മമാരും പറയുന്നതേ എന്റെ അമ്മയും പറഞ്ഞുള്ളൂ. പ്രാര്‍ത്ഥിക്ക് മോളേ, ശരിയാകും എന്ന്. എന്റെ അമ്മയ്ക്ക് അതില്‍ കൂടുതല്‍ അറിവും വിദ്യഭ്യാസവും ഇല്ല. ഒരുപാട് കാലം ഞാന്‍ ഇത് തന്നെ ചെയ്ത് കൊണ്ടിരുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ ഞാന്‍ എന്റെ വീട്ടിലേക്ക് മാറേണ്ടി വന്നു. ഒരു ദിവസം ഞാന്‍ ഭയങ്കരമായി കരഞ്ഞു എന്നും ജുവല്‍ പറയുന്നു.
തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ശരണ്യാ മോഹൻ.…
തെന്നിന്ത്യൻ സിനിമാലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് തമിഴ്നാട്…
മലയാള സിനിമയിലെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ…
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…
ജീവിതത്തില്‍ എല്ലാം അല്പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…