താന്‍ വിവാഹമോചനം നേടിയെന്ന് വെളിപ്പെടുത്തി നടി ജുവല്‍ മേരി. 2021 ല്‍ മുതല്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്നും കഴിഞ്ഞ വര്‍ഷം നിയമപരമായി വിവാഹമോചനം നേടിയെന്നും ജുവല്‍ പറഞ്ഞു.
‘ഞാന്‍ വിവാഹിതയായിരുന്നു. പിന്നീട് വിവാഹമോചിതയായി. 2021 മുതല്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത്. കഴിഞ്ഞ വര്‍ഷം വിവാഹമോചനം ലഭിച്ചു. ഒരുപാട് പോരാടിയാണ് അതിലേക്കെത്തിയത്. പലരും ഡിവോഴ്‌സ് എളുപ്പമാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ എന്നെ സംബന്ധിച്ച് അങ്ങനെയായിരുന്നില്ല. ഞാന്‍ പൊരുതി വിജയിച്ചതാണ്. മൂന്ന് നാല് വര്‍ഷം ഇതിനായി പോരാടി. മ്യൂച്ചല്‍ ആണെങ്കില്‍ ആറ് മാസത്തില്‍ കിട്ടും. മ്യൂച്ചല്‍ കിട്ടാന്‍ ഞാന്‍ കുറേ കാലം നടന്നു. പക്ഷേ നടന്നില്ല. ഒടുവില്‍ കഷ്ടപ്പെട്ട് വാങ്ങിച്ചെടുത്ത വിവാഹമോചനമാണ്. അതിനാല്‍ ഇതിനെ പോരാട്ടം എന്ന് തന്നെ പറയാം,’ ജുവല്‍ പറഞ്ഞു.
പ്രമുഖ ടെലിവിഷന്‍ ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസറായ ജെന്‍സണ്‍ സക്കറിയയായിരുന്നു ജുവലിന്റെ ജീവിതപങ്കാളി. 2015 ഏപ്രിലില്‍ ആണ് ഇരുവരും വിവാഹിതരായത്.
മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ…
നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രയങ്കരിയായ നടിയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായികയാണ് അഞ്ജലി മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്‍.…