മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒന്‍പതാം ഷെഡ്യൂള്‍ എടപ്പാളില്‍. മോഹന്‍ലാല്‍ ഭാഗമാകുന്ന ആക്ഷന്‍ രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുക. നാല് ദിവസത്തെ ചിത്രീകരണമാണ് എടപ്പാളില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബനും ഈ ഷെഡ്യൂളില്‍ ഭാഗമാകും.
ശ്രീലങ്കയില്‍ നടന്ന എട്ടാമത്തെ ഷെഡ്യൂളിനു ശേഷം കഴിഞ്ഞ ആഴ്ചയാണ് മോഹന്‍ലാല്‍ കേരളത്തില്‍ തിരിച്ചെത്തിയത്. ശ്രീലങ്കയില്‍ നടന്ന ആദ്യ ഷെഡ്യൂളില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന് എന്നിവര്‍ ഭാഗമായിരുന്നു.
എടപ്പാളിനു ശേഷം കൊച്ചിയിലാണ് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍. ജൂലൈ രണ്ടാം വാരത്തോടെ ആരംഭിക്കുന്ന ഷെഡ്യൂളില്‍ മമ്മൂട്ടിയും ഭാഗമാകും. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്ന മമ്മൂട്ടി ഉടന്‍ കേരളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം. നിലവില്‍ ചെന്നൈയിലെ വസതിയിലാണ് അദ്ദേഹം വിശ്രമത്തില്‍ കഴിയുന്നത്. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകന്. മോഹന്‍ലാലിന്റേത് സുപ്രധാന കാമിയോ റോള്‍ ആണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നയന്‍താരയാണ് ചിത്രത്തില്‍ നായിക.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…