Apsara
സാന്ത്വനം എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അപ്സര. സ്വാന്തനം എന്ന സീരിയലില്‍ ജയന്തി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
സീരിയലില്‍ ഒരു വില്ലത്തി കഥാപാത്രത്തെയാണ് താരം അവതരിക്കുന്നത്. വിലത്തിയാണെങ്കിലും ആരാധകരുടെ മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ബിഗ്ബോസില്‍ ശക്തമായ മത്സരം കാഴ്ചവെച്ചിരുന്നുവെങ്കിലും താരം പുറത്തായി.
ഇപ്പോളിതാ സോഷ്യല്‍ മീഡിയയില്‍ കാണുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. എന്റെ വ്യക്തിജീവിതത്തിലെ നല്ല കാര്യങ്ങള്‍ പുറത്തു കാണിക്കാനാണ് ഇഷ്ടം. ഞാന്‍ പറയുന്നത് മാത്രം നിങ്ങള്‍ അറിഞ്ഞാല്‍ മതി. അല്ലാതെ ഞാന്‍ പോലും ചിന്തിക്കാത്ത കാര്യങ്ങള്‍ ഊഹിച്ച് പറയരുത്. എനിക്കുമുണ്ട് ഒരു കുടുംബം. എന്നെക്കുറിച്ചുള്ള ഒരു വ്യാജവാര്‍ത്ത കണ്ട് ഒരാഴ്ച ഞാന്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റിട്ടില്ല. വെഡ്ഡിങ്ങ് റിംഗ് കയ്യില്‍ കാണാത്തതുകൊണ്ട് ഞാന്‍ ഡിവോഴ്സ് ആയി എന്നു പറഞ്ഞു പരത്തിയവരുണ്ട്. എന്റെ കൈയുടെ ക്ലോസ് അപ്പ് ഷോട്ട് എടുത്ത് തംപ്നെയില്‍ ആക്കിയാണ് ഇതൊക്കെ ചെയ്യുന്നത് എന്നും അപ്സര പറയുന്നു.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…