Categories: latest news

ഞാന്‍ വിവാഹം കഴിക്കാത്തതില്‍ ആര്‍ക്കാണ് പ്രശ്‌നം; മായാ വിശ്വനാഥ്

വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് നടി മായാ വിശ്വനാഥ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തിരുവനന്തപുരം സ്വദേശിനിയാണ് മായ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മായ അഭിനയിച്ചിട്ടുണ്ട്.

സീരിയല്‍ രംഗത്തും താരം സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങളും വിശേഷങ്ങളും മായ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സന്തോഷ് വര്‍ക്കിയെക്കുറിച്ചാണ് മായ പറയുന്നത്.

Maya Viswanath

ഇപ്പോള്‍ താരം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. താന്‍ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ ചില ഓണ്‍ലൈന്‍ മീഡിയകള്‍ തന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് പ്രചരിപ്പിക്കുന്നുവെന്ന് മായ പറയുന്നു.മാത്രമല്ല ഇതിന്റെ പേരില്‍ വളരെ മോശം കമന്റുകളാണ് തനിക്ക് എതിരെ വരുന്നതെന്നും മായ പറയുന്നു. കല്യാണം കഴിച്ചിട്ട് എന്ത് കിട്ടാന്‍?. കല്യാണം കഴിച്ചിട്ട് എന്തെങ്കിലും കിട്ടുമായിരുന്നുവെങ്കില്‍ ഞാന്‍ ആയിരം കല്യാണം കഴിക്കാം എന്ന സ്റ്റേറ്റ്‌മെന്റ് തന്റെ ഫോട്ടോ ഉപയോ?ഗിച്ച് ഒരു ഓണ്‍ലൈന്‍ മീഡിയ പ്രചരിപ്പിച്ചുവെന്നാണ് മായയുടെ ആരോപണം. ഇനിയും ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കുന്നതായി ശ്ര?ദ്ധയില്‍പ്പെട്ടാല്‍ നിയമത്തിന്റെ വഴിക്ക് നീങ്ങി ശക്തമായ നടപടി സ്വീകരിക്കാനും മായ തീരുമാനിച്ചിട്ടുണ്ട്. മായയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം… ഞാന്‍ കൊടുത്തിട്ടില്ലാത്ത സ്റ്റേറ്റ്‌മെന്റുകള്‍ എന്റെ പേരില്‍ പ്രചരിക്കുന്നു. അവയൊന്നും ഞാന്‍ പറഞ്ഞതല്ല. ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് ഇതുമായി ബന്ധപ്പെട്ട് ഞാന്‍ വാണിങ് കൊടുത്തിരുന്നു. അത് അവര്‍ പക്ഷെ അനുസരിച്ചില്ല എന്നും മായ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

19 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

19 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

19 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago