Categories: latest news

കണ്ണിന്റെ ചുളിവുകള്‍ സൂം ചെയ്യും, അതിന് ഇരയായിട്ടുണ്ട്; ശോഭന

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി ശോഭന അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം ഇടക്കാലത്ത് പൂര്‍ണമായും നൃത്തത്തിലായിരുന്നു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോള്‍ തുടരും സിനിമയില്‍ ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്.

താരത്തിന്റെ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം കാലഘട്ടത്തില്‍ നമ്മള്‍ പുറത്തേക്ക് പോകുമ്പോള്‍ ആള്‍ക്കാര്‍ ഫോണില്‍ അടുത്ത് വന്ന് ദൃശ്യങ്ങളെടുക്കും. കണ്ണിന്റെ ചുളിവുകള്‍ സൂം ചെയ്യും. അതൊന്നും എനിക്കറിയില്ലായിരുന്നു. അതിന്റെ ഇരയായിട്ടുണ്ട്. എന്തിനാണ് ആളുകളങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. ഇതെല്ലാം എനിക്ക് വള്‍നറബിള്‍ മൊമന്റ് ആണ്. അങ്ങനെയുള്ള ലൈറ്റുമല്ലല്ലോ. അപ്പോള്‍ കാണാന്‍ നല്ലതായിരിക്കില്ല. കമന്റുകള്‍ വരും. ഇതാണ് ഞാനിപ്പോള്‍ പഠിക്കുന്നത്. എല്ലാവരും നമ്മള്‍ കരുതുന്നത് പോലെ നല്ലവരല്ല. പോകുമ്പോള്‍ ഹായ്, ഹൗ ആര്‍ യു എന്ന് അവിടെയുള്ള കുട്ടികള്‍ ക്യാമറയുമായി ചോദിക്കും. എന്നാല്‍ മറ്റൊരു തരത്തിലാണ് അവര്‍ ദൃശ്യങ്ങളെടുക്കുകയെന്നും ശോഭന പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

13 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

19 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago