പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഡിംപിള്‍ റോസ്. ബാലതാരമായാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് സീരിയലിലും സിനിമകളിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
വിവാഹശേഷം താരം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു. പിന്നാലെ താരത്തിന് ഒരു കുഞ്ഞും ജനിച്ചു. എന്നാല്‍ യൂട്യൂബില്‍ താരം ഏറെ സജീവമാണ്.
ഇപ്പോള്‍ ചേട്ടന്‍ ഡോണിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. തനിക്ക് സഹോദരനായിരുന്നില്ല സുഹൃത്തായിരുന്നു ഡോണ്‍ എന്നാണ് ഡിംപിള്‍ പറഞ്ഞത്. ചേട്ടന്‍ തനിക്ക് വേണ്ടി ചെയ്ത് തന്ന കാര്യങ്ങള്‍ അനിയത്തി പറയാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഡോണ്‍ കരഞ്ഞ് തുടങ്ങി. ആദ്യമായാണ് ഡിംപിളിനേയും ഡോണിനേയും ഇത്രയേറെ ഇമോഷണലായി പ്രേക്ഷകരും കാണുന്നത്. ഞങ്ങള്‍ തമ്മില്‍ ഏഴ് വയസിന്റെ വ്യത്യാസമുണ്ട്. എനിക്ക് വേണ്ടതെല്ലാം ഡാഡിയോടും മമ്മിയോടും പറഞ്ഞ് വാങ്ങിപ്പിച്ചിരുന്നത് ചേട്ടനാണ്. പതിനെട്ട് വയസില്‍ ഡോണ്‍ ചേട്ടന്‍ ജോലിക്ക് കയറി. അന്ന് മുതല്‍ സാലറി വരുമ്പോള്‍ എല്ലാ മാസവും എനിക്ക് എന്തെങ്കിലും വാങ്ങിത്തരും എന്നും ഡിംപിള്‍ പറയുന്നു.
മെഗാസ്റ്റാര്‍ മമ്മൂട്ടിയും 'മാര്‍ക്കോ' ടീമും ഒന്നിക്കുന്നത് വമ്പന്‍…
തൃശൂര്‍: ഹൈ ലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആലീസ് ക്രിസ്റ്റി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…