Categories: latest news

9.30 ന് ഉറങ്ങാന്‍ കിടക്കും; 44-ാം വയസിലെ കരീനയുടെ ഫിറ്റ്‌നസ് രഹസ്യം

ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ഭര്‍ത്താവും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ കരിയര്‍, വ്യക്തിജീവിതം, ഫിറ്റ്‌നസ് എന്നിവയെക്കുറിച്ച് കരീന മനസ് തുറന്നത്. വൈകുന്നേരം 6 മണിക്ക് അത്താഴം കഴിക്കും. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം, അതായത് 9.30 ന് ഉറങ്ങാന്‍ കിടക്കും. ലോകം ഉണരുന്നതിനുമുന്‍പേ, അതിരാവിലെ വര്‍ക്ക്ഔട്ട് ചെയ്യുമെന്ന് കരീന പറഞ്ഞു. പാര്‍ട്ടികളില്‍ എന്നെ പ്രതീക്ഷിക്കേണ്ടെന്ന് എന്റെ സുഹൃത്തുക്കള്‍ക്ക് അറിയാം. അവര്‍ അതിനെ ബഹുമാനിക്കുന്നുവെന്നും നടി വ്യക്തമാക്കി.

വ്യായാമം ചെയ്യുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ലെന്നും കരീന വെളിപ്പെടുത്തി. മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഫിറ്റ്‌നസ് നിലനിര്‍ത്താനും വ്യായാമം സഹായിക്കുന്നു. ”ഞാന്‍ വ്യായാമം ചെയ്തില്ലെങ്കില്‍, എന്റെ മാനസികാവസ്ഥ മോശമായിരിക്കും. കോവിഡിന് ശേഷമാണ് ഫിറ്റ്‌നസ് എത്ര പ്രധാനമാണെന്ന് ഞാന്‍ മനസിലാക്കിയത്” കരീന പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

2 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

8 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

9 hours ago