Categories: latest news

അതിനുള്ള ഭാഗ്യം ഉണ്ടായില്ല, അത് തലയില്‍ വരച്ചിട്ടില്ല- റിമി ടോമി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി ഗായികയാണ് റിമി ടോമി പിന്നണി ഗായികയായും അവതാരികയായും അഭിനേത്രിയുമായുമെല്ലാം മികവ് തെളിയിച്ച റിമി ടോമി കഴിഞ്ഞ കുറച്ചധികം കാലമായി ഒരു ഫിറ്റ്നെസ് ഫ്രീക്കുകൂടിയാണ്. തന്റെ വര്‍ക്ക്ഔട്ട് വീഡിയോയും ഫൊട്ടോസുമെല്ലാം താരം പങ്കുവെക്കാറുമുണ്ട്

വേദിയില്‍ എത്തിയാല്‍ ഫുള്‍ എനര്‍ജിയില്‍ പാട്ടു പാടിയും തമാശകള്‍ പറഞ്ഞും റിമി എല്ലാവരെയും കയ്യില്‍ എടുക്കാറുണ്ട്. പല റിയാലിറ്റ് ഷോ കളിലും ജഡ്ജായും റിമി എത്താറുണ്ട്.

ഞാന്‍ ഇതുവരെ തമിഴ് സിനിമയില്‍ ഒരു പാട്ട് പാടിയിട്ടില്ല. ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന പാട്ട്, മീശമാധവന്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ പാടാന്‍ ഒരവസരം കിട്ടിയിരുന്നു. തമിഴില്‍ കാത്ത് കാത്തിരുന്ന് ഒരു അവസരം വന്നു. അങ്ങനെ ഞാനും അച്ഛനും അമ്മയും സഹോദരങ്ങളും എല്ലാം കൂടെ ചെന്നൈയില്‍ എത്തി. റെക്കോഡിങ് പറഞ്ഞതിന്റെ തലേ ദിവസം തന്നെ പോയി, അവിടെ സ്റ്റേ ചെയ്യുകയായിരുന്നു.


ശ്രീ സൂര്യ മൂവീസ് നിര്‍മിയ്ക്കുന്ന ചിത്രത്തില്‍, വിദ്യാസാഗര്‍ സാറിന്റെ ഈണത്തിലുള്ള പാട്ട്. പക്ഷേ റെക്കോഡിങിനായി ചെന്നപ്പോള്‍ വരികള്‍ എഴുതി പൂര്‍ത്തിയായിട്ടില്ല. ഒറ്റ ദിവസം കൂടെ ഇവിടെ നില്‍ക്കാമോ, നാളെ റെക്കോഡിങ് പൂര്‍ത്തിയാക്കിയിട്ട് പോകാം എന്ന് പറഞ്ഞു. പക്ഷേ എനിക്കത് സാധിക്കില്ലായിരുന്നു. തൊട്ടടുത്ത ദിവസം രാജസേനന്‍ സാറിന്റെ ഒരു ഷോ ഏറ്റെടുത്തിട്ടുണ്ട്. എന്ത് തന്നെ സംഭവിച്ചാലും ഏറ്റെടുത്ത പ്രോഗ്രാം ഒഴിവാക്കാന്‍ സാധിക്കില്ല, പറഞ്ഞ ഡേറ്റിന് നമ്മളവിടെ എത്തുക തന്നെ വേണം. അങ്ങനെ ആ പാട്ട് പാടാതെ വളരെ നിരാശയോടെ ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി.

2004 ല്‍ പുറത്തിറങ്ങിയ ആ സിനിമയിലെ പാട്ട് ഇന്റര്‍നാഷണല്‍ ഹിറ്റാകുകയും ചെയ്തു. കരിയറിലെ ഏറ്റവും വലിയ നഷ്ടമാണത്, ഇപ്പോള്‍ ആലോചിക്കുമ്പോഴും വിഷമമുണ്ട്, പക്ഷേ എന്തു ചെയ്യാം, അതിനുള്ള ഭാഗ്യം ഉണ്ടായില്ല, അത് തലയില്‍ വരച്ചിട്ടില്ല- റിമി ടോമി പറഞ്ഞു. വിജയ് യും തൃഷയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഗില്ലി എന്ന ചിത്രത്തില്, അപ്പടി പോട് പോട് എന്ന ഗാനം. അനുരാധ ശ്രീറാം ആണ് റിമിയ്ക്ക് പകരം പിന്നീട് ആ പാട്ട് പാടിയത്. പി വിജയ് ആണ് പാട്ടിന്റെ വരികള്‍ എഴുതിയിരുന്നത്.

ജോയൽ മാത്യൂസ്

Recent Posts

രേണു സുധിക്കും കുടുംബത്തിനും എതിരെ ആരോപണങ്ങളുമായി കിച്ചു സുധി

കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുയരുന്ന…

15 hours ago

അഡ്ജസ്റ്റ് ചെയ്യുന്നത് നിര്‍ത്തൂ; തുറന്നടിച്ച് സാമന്ത

സിനിമാ മേഖലയില്‍ സ്ത്രീകള്‍ എല്ലാ കാര്യങ്ങള്‍ക്കും ഇരട്ടി…

2 days ago

ദിവ്യമായി ഗര്‍ഭം ഉണ്ടാകില്ലല്ലോ; മറുപടിയുമായി രേണു

തനിക്കെതിരായ വ്യാജ പ്രതികരണങ്ങളില്‍ പ്രതികരിച്ച് രേണു സുധി.…

2 days ago

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ? അനുശ്രീ പറയുന്നു

മലയാള സിനിമയിലെ നാടന്‍ പെണ്‍കുട്ടിയാണ് അനുശ്രീ. താരമെന്നല്ല,…

2 days ago

നസ്ലെന്റെ നായികയായി ഹന്‍സിക കൃഷ്ണ

സോഷ്യല്‍ മീഡിയയിലെ താരമാണ് ഹന്‍സിക കൃഷ്ണ. നടന്‍…

2 days ago

ധനുഷ് ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡിൽ? പൊലീസ് വേഷത്തിൽ വീണ്ടും

മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കു…

3 days ago