Categories: latest news

അഹാനയ്ക്കല, ദിയയ്ക്കാണ് നടിയാകാന്‍ ആഗ്രഹം; സിന്ധു കൃഷ്ണ പറയുന്നു

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.

ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധുവാകട്ടെ എന്നും മക്കള്‍ക്കൊപ്പമാണ്. ഇപ്പോള്‍ ദിയ കൃഷ്ണ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്.

ഇപ്പോള്‍ സിന്ധു കൃഷ്ണ പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. ഞങ്ങളുടെ വീട്ടില്‍ കുട്ടിക്കാലം മുതല്‍ നടിയാകണമെന്ന് പറഞ്ഞ് കൊണ്ടിരുന്നത് ഓസിയാണ് (ദിയ കൃഷ്ണ). അമ്മു (അഹാന കൃഷ്ണ) പറയില്ലായിരുന്നു. ആരെങ്കിലും അമ്മുവിനോട് ചോദിക്കുമ്പോള്‍ താല്‍പര്യമില്ലെന്നാണ് പറഞ്ഞിരുന്നത്. പത്ത് പതിനഞ്ച് വര്‍ഷം മുമ്പേയുള്ള ഇന്റര്‍വ്യൂകളിലൊക്കെ ഓസിയായിരിക്കും നടിയാകണമെന്ന് പറയുക.ഓസിക്ക് കോമഡിയും ഡാന്‍സുമെല്ലാം ഉണ്ടായിരുന്നു. നടിയാകണമെന്നായിരുന്നു ഓസിയുടെ ആ?ഗ്രഹം. ഒരുപാട് ഓഫറുകള്‍ പല പ്രാവശ്യമായി വന്നിരുന്നു. അതൊന്നും നടക്കാതെ പോയി. ഒരുപക്ഷെ ഓസി ഇന്‍ഡസ്ട്രിയില്‍ വന്നിരുന്നെങ്കില്‍ ഡിഫറന്റായേനെ. എന്തോ അതൊന്നും നടന്നില്ല. പിന്നെ അവള്‍ ബിസിനസൊക്കെയായി പോയി. ഇന്‍ഫ്‌ലുവന്‍സറായി. ഓസി ഒരു നടിയാകുമെന്നായിരുന്നു ഞാനെപ്പോഴും വിചാരിച്ചിരുന്നത് എന്നും സിന്ധു പറയുന്നു.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അടിപൊളി ലുക്കുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

വീണ്ടും ഗ്ലാമറസ് പോസുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

2 days ago

ബ്ലാക്കില്‍ അടിപൊളിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

3 days ago