പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി അലോഷ്യസ്. വളരെ ചുരുങ്ങിയ കാലഘട്ടം കൊണ്ട് തന്നെ അഭിനയ ലോകത്ത് തന്റേതായ സ്ഥാനം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ ലോകത്ത് മാത്രമല്ല സോഷ്യല്‍ മീഡിയയിലും താരം ഏറെ സജീവമാണ്.
മഴവില്‍ മനോരമയിലെ നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ വിന്‍സി ശ്രദ്ധ നേടുന്നത്. ഉടന്‍ തന്നെ സിനിമയിലും സജീവമായി. കനകം കാമിനി കലഹം, വികൃതി, ഭീമന്റെ വഴി, ജനഗണമന തുടങ്ങിയ സിനിമകളില്‍ എല്ലാം നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു.
ഇപ്പോള്‍ തന്റെ പേരുമാറ്റത്തിന്റെ കാരണം പറയുകയാണ് താരം.അവാര്‍ഡ് നേട്ടത്തിന് അഭിനന്ദിച്ച് മമ്മൂക്ക വാട്ട്‌സ്ആപ്പില്‍ അയച്ച സന്ദേശത്തില്‍ അങ്ങനെ വിളിച്ചുവെന്നാണ് വിന്‍സി പറഞ്ഞിരുന്നത്. അതിന് ശേഷമാണ് വിന്‍സി പേര് മാറ്റിയത്. എന്നാല്‍ അന്ന് താന്‍ മമ്മൂട്ടിയെന്ന് കരുതി മെസേജ് അയച്ചത് മറ്റാര്‍ക്കോ ആണെന്ന് വെളിപ്പെടുത്തുകയാണ് വിന്‍സി.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിന്‍സി ഇത് തുറന്നു പറഞ്ഞത്. പരിചയത്തിലുള്ള ഒരു വ്യക്തി മമ്മൂട്ടിയുടെ നമ്പര്‍ എന്ന് പറഞ്ഞാണ് ഫോണ്‍ നമ്പര്‍ തന്നത്. ഫോണില്‍ ആദ്യം വിളിച്ചെങ്കിലും കിട്ടത്തപ്പോഴാണ് മെസേജ് അയച്ചത്. തിരിച്ച് മെസേജ് വന്നപ്പോഴാണ് അതില്‍ വിന്‍ സി എന്ന് വിളിച്ചത്.
ഇതോടെ താന്‍ ഇത്രയും ആരാധിക്കുന്ന താരത്തിന്റെ വിളി തന്റെ പേരായി മാറ്റി. പിന്നീട് കുറേക്കാലം കഴിഞ്ഞാണ് ഒരു വേദിയില്‍ മമ്മൂട്ടിയെ കണ്ടതെന്നും. സന്ദേശം അയച്ചകാര്യം പറഞ്ഞപ്പോള്‍ അത് അദ്ദേഹത്തിന് അറിയില്ലായിരുന്നു. വിന്‍ സി എന്ന് വിളിച്ചത് അദ്ദേഹം അല്ലെന്ന് വ്യക്തമായി. താന്‍ മമ്മൂക്ക എന്ന് കരുതിയ സന്ദേശം അയച്ചത് വേറെ ആളാണെന്ന് മനസിലായി. എന്നാല്‍ അത് ആരാണെന്ന് കണ്ടുപിടിക്കാന്‍ പോയില്ലെന്ന് വിന്‍സി പറയുന്നു.
ഞങ്ങള് സന്തുഷ്ടരാണ് എന്ന ചിത്രരത്തില് ജയറാമിന്റെ നായികയായിട്ട്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ബിഗ് ബോസ് മലയാളം സീസണ് മൂന്നിലൂടെ എല്ലാവര്‍ക്കും…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന്‍ ചന്തു. ചന്തുവിന്റെ കുറിപ്പ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…