Categories: latest news

എനിക്കിപ്പോള്‍ കഷ്ടകാലം; രഞ്ജിനി പറയുന്നു

മലയാളി സിനിമാ രംഗത്തുനിന്നും തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്. തനിക്ക് ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടനുണ്ടെന്നാണ് രഞ്ജിനി പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിനി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി തനിക്ക് മോശം സമയമാണെന്ന് രഞ്ജിനി വീഡിയോയില്‍ പറയുന്നു. രഞ്ജിനിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നു. തന്റെ ജീവിതത്തില്‍ സംഭവിച്ച മോശം സമയത്തെക്കുറിച്ചാണ് പറയുന്നതെങ്കിലും വീഡിയോയില്‍ ഉടനീളം രഞ്ജിനിയുടെ സ്വതസിദ്ധമായ ചിരിയും സംസാരവുമാണ്.

ദുബൈയില്‍ നിന്ന് തിരിച്ചു വന്നതിന് ശേഷം വീട്ടിലെ ഓരോ സാധനങ്ങളായി കേടു വന്നുകൊണ്ടിരിയ്ക്കുകയാണ്. ആദ്യം ഒരു റൂമിലെ ഏസിയും ടിവിയും പോയി. അത് കഴിഞ്ഞ് ഹോളിലെ ടിവിയും എസിയും. ഇലക്ട്രീഷ്യനെയും എസി സെര്‍വീസ് ചെയ്യുന്ന ആളെയും വിളിച്ചു വരുത്തി അത് നന്നാക്കിയപ്പോഴേക്കും വാഷിങ് മെഷീന്‍ കേടായി. അതിനു ശേഷം കാര്‍ ആക്‌സിഡന്റ് ആയി. ഭാഗ്യത്തിന് അത് എന്റെ ഭാഗത്തെ തെറ്റ് അല്ലായിരുന്നു. പക്ഷേ ഇടിച്ച ചേട്ടന്റെ പൈസ പോയി. അതിനു പിന്നാലെ ഒരു പ്രോഗ്രാമിന് തൃശൂര്‍ പോകാന്‍ നില്‍ക്കുമ്പോള്‍ വണ്ടിയുടെ എസിയും പോയി. അതും ശരിയാക്കി. ഇതെല്ലാം കഴിഞ്ഞ് അമ്മ താമസിക്കുന്ന വീട്ടിലെത്തിയപ്പോള്‍ ഇവിടെ അമ്മയുടെ ടിവിയും ഞാന്‍ അബദ്ധത്തില്‍ പൊട്ടിച്ചു”, രഞ്ജിനി വീഡിയോയില്‍ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ മാര്‍ട്ടിന്‍.…

50 seconds ago

സാരിയില്‍ ഗ്ലാമറസ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

1 hour ago

അരമണിക്കൂറാണ് ഞാനും മകളും വഴിക്കിട്ടത്; അഭിരാമി

ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…

22 hours ago

ബിഗ്‌ബോസിലെ 35 ദിവസം 35 വര്‍ഷം പോലെ: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

22 hours ago

ആരാധകര്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തി ഋതുമന്ത്ര

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ എല്ലാവര്‍ക്കും…

22 hours ago

മകളുടെ താല്‍പര്യങ്ങള്‍ക്കാണ് താന്‍ പ്രധാന്യം നല്‍കുന്നത്: ആര്യ ബാബു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

22 hours ago