ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.
ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധുവാകട്ടെ എന്നും മക്കള്‍ക്കൊപ്പമാണ്. ഇപ്പോള്‍ ദിയ കൃഷ്ണ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്.
ഇപ്പോള്‍ താരത്തിന്റെ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഇപ്പോഴത്തെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ട്. എല്ലാത്തിന്റെയും കാരണം ഉള്ളിലുള്ള ആളാണ്. ഇത്തവണ ബ്ലഡ് ടെസ്റ്റിന് പോയപ്പോള്‍ കരഞ്ഞില്ല, നേരത്തെയായിരുന്നുവെങ്കില്‍ അലറി വിളിച്ചേനെ. വളകാപ്പിന് ഒരുങ്ങുന്നതിനിടെ ലെന്‍സ് വെച്ചപ്പോഴും കരയാതെ പിടിച്ചുനിന്നു, നേരത്തെയായിരുന്നുവെങ്കില്‍ ഈ സാഹചര്യത്തിലെല്ലാം ഞാന്‍ കരഞ്ഞേനെ എന്നും ദിയ പറഞ്ഞിരുന്നു. ലേബര്‍ പെയ്ന്‍ ഒഴികെ മറ്റ് കാര്യങ്ങളെക്കുറിച്ചെല്ലാം ഞാനിപ്പോഴും ആലോചിക്കാറുണ്ട്, ആ നിമിഷം എങ്ങനെ കടന്നുകിട്ടുമെന്ന് മാത്രം അറിയില്ലെന്ന് ദിയ അടുത്തിടെയും പറഞ്ഞിരുന്നു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമ കല്ലിങ്കല്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക. ഇന്‍സ്റ്റഗ്രാമിലാണ്…