Categories: latest news

മാസത്തില്‍ ഒരു തവണ അച്ഛനെക്കാണാനുള്ള അനുമതി മാത്രമാണ് തനിക്ക് ലഭിച്ചത്: വരലക്ഷ്മി

മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ. മമ്മൂട്ടി നായകനായ ചിത്രത്തില്‍ പ്രശസ്ത തെന്നിന്ത്യന്‍ താരം വരലക്ഷ്മി ശരത്കുമാറാണ് വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചത്. വളരെ ബോള്‍ഡ് ആയ വരലക്ഷ്മിയുടെ വില്ലത്തി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയിലെ തുടക്ക കാലത്ത് തന്റെ ശരീരത്തിന്റെ വണ്ണത്തിന്റെ പേരില്‍ പല വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ താന്‍ നേരിടേണ്ടി വന്ന ലൈംഗിക ചൂഷണത്തെക്കുറിച്ചാണ് താരം പറയുന്നത്.

Varalaxmi Sarathkumar

ഇപ്പോഴിതാ മാതാപിതാക്കളുടെ വിവാ?ഹമോചനത്തിനുശേഷമുള്ള തന്റെ കുട്ടിക്കാലം എങ്ങനെയായിരുന്നുവെന്ന് തുറന്ന് പറയുകയാണ് നടി. എല്ലാവര്‍ക്കും എന്റെ അപ്പ അദ്ദേഹം ഒരു ഹീറോയാണ്. പക്ഷെ വിവാഹമോചിതരായ ദമ്പതികളുടെ കുട്ടികളാകുമ്പോള്‍ മാതാപിതാക്കളില്‍ ആരെങ്കിലും ഒരാളുമായി ഒരു അകല്‍ച്ച സംഭവിച്ചേക്കും. എന്റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ സമയത്ത് വിവാഹമോചനം അത്ര എളുപ്പമായിരുന്നില്ല. മാത്രമല്ല ഇന്നത്തേപ്പോലെ വേര്‍പിരിഞ്ഞ ദമ്പതികളുടെ കുഞ്ഞുങ്ങളാണെന്ന് മനസിലാക്കി ചുറ്റുമുള്ളവര്‍ പരി?ഗണിക്കുന്ന രീതിയും ഇല്ല. എനിക്ക് ഓര്‍മയുണ്ട്… അപ്പയും അമ്മയും വേര്‍പിരിഞ്ഞപ്പോള്‍ എല്ലാ മാസവും രണ്ടാം തിയ്യതി എന്നെ വന്ന് കാണാനുള്ള അനുവാദമായിരുന്നു കോടതി അപ്പയ്ക്ക് നല്‍കിയിരുന്നത്. കോടതി നിശ്ചയിച്ച ദിവസങ്ങളില്‍ കാണാന്‍ മാത്രമെ അനുവാദമുള്ളു എന്നായിരുന്നു വിധി. എന്നാല്‍ അമ്മ എന്നോട് പറഞ്ഞു… കോടതി അവരുടെ തീരുമാനം പറയും… നിനക്ക് നിന്റെ അപ്പയുമായുള്ള ബോണ്ട് എന്താണെന്നത് എനിക്ക് മാത്രമെ അറിയൂ എന്നാണ് വരലക്ഷ്മി പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സിനിമയില്‍ നല്ല സൗഹൃദങ്ങള്‍ ഇല്ല: കാവ്യ മാധവന്‍

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍.…

6 hours ago

വിഷമ ഘട്ടത്തില്‍ കൂടുതല്‍ പിന്തുണ നല്‍കിയത് അമ്മ; മേഘ്‌ന പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്‌ന വിന്‍സെന്റ്.…

6 hours ago

സുനിച്ചന്‍ ഒത്തിരി പോസിറ്റീവുകളുള്ള ആളാണ്: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

6 hours ago

പ്രായത്തെ തോല്‍പ്പിക്കും ചിത്രങ്ങളുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

10 hours ago

ബോള്‍ഡ് ലുക്കുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago