Categories: latest news

ട്രാക്ക് മാറ്റി മോഹന്‍ലാല്‍; ഇനി കൃഷാന്ത് പടത്തില്‍

മമ്മൂട്ടിയെ പോലെ പരീക്ഷണ സിനിമകളുടെ ഭാഗമാകാന്‍ മോഹന്‍ലാല്‍. ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൃഷാന്ത് സംവിധാനം ചെയ്യുന്ന ഓഫ് ബീറ്റ് ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും.

മണിയന്‍പിള്ള രാജുവാണ് മോഹന്‍ലാല്‍-കൃഷാന്ത് ചിത്രം നിര്‍മിക്കുക. ചിത്രത്തിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞെന്നും വൈകാതെ ചിത്രീകരണം ആരംഭിക്കുമെന്നും മണിയന്‍പിള്ള രാജു സൂചന നല്‍കി. പുരുഷപ്രേതം പോലെ ഒരു കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. ഈ വര്‍ഷം ചിത്രീകരണം ആരംഭിച്ച് അടുത്ത വര്‍ഷം തിയറ്ററുകളിലെത്തുന്ന വിധമായിരിക്കും സിനിമ ഒരുക്കുക.

Mohanlal

അതേസമയം മമ്മൂട്ടിയെ വെച്ചും കൃഷാന്ത് ഒരു പ്രൊജക്ട് പ്ലാന്‍ ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രത്തിനു ശേഷമായിരിക്കും ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

4 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

4 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

4 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

10 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

10 hours ago