Categories: latest news

മരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു; കനിഹ പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കനിഹ. സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെയെല്ലാം നായികയായി അഭിനയിക്കാന്‍ കനിഹയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ദിലീപിനൊപ്പവും കനിഹ അഭിനയിച്ചിട്ടുണ്ട്.

1982 ജൂലൈ മൂന്നിനാണ് കനിഹയുടെ ജനനം. പ്രായം നാല്‍പ്പതിഅഞ്ച് കഴിഞ്ഞെങ്കിലും ലുക്കില്‍ ഇന്നും ആരാധകരെ ഞെട്ടിക്കുന്ന താരം കൂടിയാണ് കനിഹ. ഇപ്പോഴിതാ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയിട്ടും ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ തന്റെ മകനെ കുറിച്ച് പറയുകയാണ് കനിഹ. ഋഷി ഞങ്ങളുടെ അദ്ഭുത ബാലനാണ്. മരിക്കും എന്നു ഡോക്ടര്‍മാര്‍ വിധി എഴുതിയിട്ടും മരണത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്കു മടങ്ങിയെത്തിയ പോരാളിയാണ് അവന്‍. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു കനിഹയുടെ പ്രസവം. ജനിച്ചപ്പോഴെ കുഞ്ഞിന് ഹൃദയത്തിനു തകരാറുണ്ടായിരുന്നു.

കുഞ്ഞിനെ കയ്യില്‍ തന്നിട്ട് ഉടന്‍ മടക്കി വാങ്ങി, ഒരുപക്ഷേ, ഇനി അവനെ ജീവനോടെ കാണില്ലെന്നു പറഞ്ഞു. തളര്‍ന്നു പോയി ഞാന്‍. പത്തു മാസം ചുമന്നു പ്രസവിച്ച കുഞ്ഞിന്റെ ജീവനാണ് എന്റെ കയ്യില്‍ നിന്നു തട്ടിയെടുക്കുന്നത്. ഞാന്‍ അലറിക്കരഞ്ഞു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്താനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. പരാജയപ്പെട്ടാല്‍ കുട്ടിയുടെ മരണം ഉറപ്പ്. വിജയിച്ചാല്‍ത്തന്നെ ജീവിതത്തിലേക്കു മടങ്ങിവരാന്‍ ഒരുപാട് കടമ്പകള്‍. സൂചി കുത്താത്ത ഒരിഞ്ചു സ്ഥലം ഉണ്ടായിരുന്നില്ല ആ കുഞ്ഞ് ശരീരത്തില്‍. രണ്ടു മാസം ഐസിയുവില്‍ മരണത്തോടു പോരാടി വിജയിച്ചു ജീവിതത്തിലേക്കു മടങ്ങിയെത്തി. മകന്റെ പൊക്കിള്‍ മുതല്‍ നെഞ്ചുവരെ ഇന്നും ഓപ്പറേഷന്‍ കഴിഞ്ഞ തുന്നലിന്റെ അടയാളമുണ്ട്, സൂചിമുനയേറ്റ് തുളയാത്ത ഭാഗങ്ങള്‍ മകന്റെ ശരീരത്തില്‍ കുറവാണ് എന്നും കനിഹ പറയുന്നു. അതുവരെ എന്തിനൊക്കെ വേണ്ടി പ്രാര്‍ത്ഥിച്ചോ, അതൊന്നമല്ല ജീവിതം എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് കുഞ്ഞിന്റെ ജനനത്തിന് ശേഷമാണ്. ഇന്ന് എന്റെ മകന്‍ പൂര്‍ണ ആരോഗ്യവാനാണ്, സന്തോഷവാനാണ്. ഇപ്പോള്‍ ജീവിതത്തില്‍ എന്ത് തന്നെ സംഭവിച്ചാലും, വരട്ടെ നോക്കാം എന്ന മെന്റാലിറ്റിയാണ്- കനിഹ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago