Categories: latest news

പുതിയ ജീവിതത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പുമായി സാമന്ത?

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ സാനിധ്യമായി മാറി കഴിഞ്ഞ താരമാണ് സാമന്ത. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സാമന്ത.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ സാമന്തയ്ക്ക് 24 മീല്ല്യണിനടുത്ത് ഫോളോവേഴ്സ് ആണുള്ളത്. തന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം ഇന്‍സ്റ്റാ വാളില്‍ പോസ്റ്റ് ചെയ്യാന്‍ താരവും മറക്കാറില്ല.

ഇപ്പോള്‍ താരം പുതിയ ജീവിതത്തിലേക്ക് കടക്കാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സംവിധായകന്‍ രാജ് നിഡിിമാെരുവുമായി സമാന്ത പ്രണയത്തിലാണെന്ന് കുറച്ച് നാളുകളായി അഭ്യൂഹമുണ്ട്. സിതാഡെല്‍, ഫാമിലി മാന്‍ സീസണ്‍ 2 എന്നീ പ്രൊജക്ടുകളില്‍ സമാന്തയും രാജ് നിഡിമൊരുവും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ് നിഡിമൊരു നേരത്തെ വിവാഹിതനായിരുന്നു. ഈ ബന്ധം വേര്‍പിരിഞ്ഞതാണോ എന്ന് വ്യക്തമല്ല. രാജ് നിഡിമൊരുവുമായുള്ള ബന്ധം കാരണമാണ് സമാന്ത അടുത്തിടെ ഒരു പ്രസ്താവന നടത്തിയതെന്ന് സോഷ്യല്‍ മീഡിയയില്‍ വാദമുണ്ട്. ഇനിയൊരിക്കലും ഞാന്‍ എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കില്ല. അതേക്കുറിച്ച് ഇനി സംസാരിക്കണ്ടതില്ലെന്ന് തീരുമാനിച്ചു എന്നായിരുന്നു സമാന്ത അടുത്തിടെ പറഞ്ഞത്. രാജ് നിഡിമൊരുവിന്റെ ആദ്യ വിവാഹ ബന്ധത്തെക്കുറിച്ചും മറ്റും ചോദ്യങ്ങളും ചര്‍ച്ചകളും വിമര്‍ശനങ്ങളും വരാന്‍ സാധ്യതയുള്ളതിനാലായിരിക്കും സമാന്ത ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് വാദം.

അനില മൂര്‍ത്തി

Recent Posts

അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ

സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി പദ്മപ്രിയ. താന്‍…

19 hours ago

ഹാപ്പിയായി ഇരിക്കുന്നത് സിംഗിള്‍ ആയതുകൊണ്ട്

തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും പേഴ്‌സണല്‍ സ്‌പെയ്‌സിനെക്കുറിച്ചുമൊക്കെ നടി…

19 hours ago

പോലീസ് വേഷത്തിൽ പാർവതി തിരുവോത്ത്;’പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാകുന്ന പുതിയ മലയാള ചിത്രം…

1 day ago

ഈ കുഞ്ഞിനെ മനസ്സിലായോ? ഇന്ന് മലയാള സിനിമയിലെ നടി

ബാലതാരമായി മലയാളികളുടെ പ്രിയങ്കരിയായ നന്ദന വർമ പങ്കുവെച്ച…

1 day ago

ജെന്‍-സികളെയോര്‍ത്ത് അഭിമാനിക്കുന്നു; ജ്യോതിക

വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നടി ജ്യോതിക. ജെന്‍സി…

2 days ago