Mohanlal (Sagar Alias Jacky)
വലിയൊരു ഇടവേളയ്ക്കു ശേഷം അമല്‍ നീരദും മോഹന്‍ലാലും ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് മലയാള സിനിമാ ആരാധകര്‍. മേയ് 21 നാകും ഈ പ്രൊജക്ടിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വരിക. അന്ന് മോഹന്‍ലാലിന്റെ ജന്മദിനമാണ്.
അതേസമയം മോഹന്‍ലാലും അമല്‍ നീരദും ഒന്നിക്കുന്നത് സാഗര്‍ ഏലിയാസ് ജാക്കിയുടെ രണ്ടാം ഭാഗത്തിനു വേണ്ടിയാണെന്ന് ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ഇത് വാസ്തവമല്ല ! സാഗര്‍ ഏലിയാസ് ജാക്കിയുടെ രണ്ടാം ഭാഗത്തെ കുറിച്ച് അമല്‍ നീരദ് ഇപ്പോള്‍ ആലോചിക്കുന്നില്ല. മറ്റൊരു ആക്ഷന്‍ പടത്തിനു വേണ്ടിയാണ് ഇത്തവണ അമല്‍ നീരദ് മോഹന്‍ലാലിനു കൈ കൊടുക്കുന്നത്.
അതേസമയം മോഹന്‍ലാല്‍-അമല്‍ നീരദ് ചിത്രത്തിന്റെ തിരക്കഥ ആരാണെന്ന് വ്യക്തത വന്നിട്ടില്ല. സൗബിന്‍ ഷാഹിര്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കും.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
ഗ്ലാമറസ് വേഷങ്ങിലും നാടന് വേഷങ്ങളിലും ഒരു പോലെ…