Categories: latest news

എങ്ങനെ സുഖിക്കുന്നു എന്നതാണ് ചോദ്യം; രഞ്ജു രഞ്ജിമാര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സിനിമാ മേഖലയില്‍ ഏറെ സജീവമാണ് രഞ്ജു.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് ട്രാന്‍സ് വ്യക്തിയായ രഞ്ജു രഞ്ജിമാര്‍ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.

രഞ്ജു പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. ഞാനിടുന്ന സ്റ്റോറിയും പോസ്റ്റുകളുമൊക്കെ കണ്ടിട്ട് ഞാനെന്തോ വലിയ ഡിപ്രെഷനിലാണെന്നാണ് ആളുകള്‍ കരുതിയിരിക്കുന്നത്. ഒരിക്കലും അങ്ങനെയല്ല. ഞാന്‍ ആര്‍ജ്ജിച്ച് എടുത്തതും പൊരുതി നേടിയതുമായ എന്റെ സ്ത്രീത്വവും എന്റെ സൗന്ദര്യവും എന്റെ എല്ലാമെല്ലാം ഞാന്‍ ആസ്വദിക്കുകയാണ്. ആസ്വാദനത്തെ കാറ്റഗറീസ് ചെയ്യേണ്ടതില്ല. അങ്ങനെ പറഞ്ഞാല്‍ ആളുകള്‍ പലപ്പോഴും തെറ്റിദ്ധരിക്കും. കണ്ടവന്റെ കൂടെ കിടന്നിട്ട് കിട്ടുന്ന സുഖമാണ് ആസ്വാദനം എന്നാണ് പലരും കരുതുന്നത്. ഒരിക്കലും അങ്ങനെയല്ല. ആളുകള്‍ സുഖമെന്ന് പറയുന്നത് മൊത്തം ലൈംഗിക ബന്ധത്തെയാണെന്നുംനീ സുഖിച്ചോ എന്ന് ചോദിക്കുമ്പോള്‍ മറ്റൊരു ചിന്തയിലേക്കാണ് ആളുകള്‍ പോകുന്നതെന്നും’ രഞ്ജു കൂട്ടിച്ചേര്‍ക്കുന്നു.

ജോയൽ മാത്യൂസ്

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

12 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

19 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago