Categories: latest news

നാലാം ക്ലാസില്‍ വെച്ചാണ് ഇനി വളരില്ലെന്ന് മനസിലാക്കിയത്: പക്രു

മിമിക്രി വേദികളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഗിന്നസ് പക്രു. സിനിമകളിലൂടെയും സ്റ്റേജിലും താരം മലയാളികളെ എന്നും കുടുകുടാ ചിരിപ്പിച്ചു. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ താരത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

അത്ഭുതദ്വീപ് എന്ന സിനിയാണ് ഗിന്നസ് പക്രുവിന് വലിയ ബ്രേക്ക് നല്‍കിയത്. പൊക്കമില്ലാതിരുന്നിട്ടും അതിലൂടെ നായകന്റെ തുല്യ പ്രധാന്യമുള്ള വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചു.

ഇപ്പോള്‍ തന്റെ പൊക്കത്തെക്കുറിച്ചാണ് പക്രു പറയുന്നത്. ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. അതിലാധ്യം ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് ഉയരം കുറവുള്ള ആളാണെന്ന് തിരിച്ചറിഞ്ഞ നിമിഷമാണ്. നാലാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഈ സംഭവം. എനിക്കും പൊക്കം വെക്കുമെന്ന് തന്നെയാണ് എന്റെയും ധാരണ. കാരണം എന്റെ കൂട്ടുകാര്‍ക്കും ഇതേ ഉയരമേ ഉണ്ടായിരുന്നുള്ളു. അതിന് ശേഷം ഞാന്‍ വളര്‍ന്നിട്ടില്ല. എന്റെ അധ്യാപകരും മറ്റ് ആളുകളൊക്കെ കുട്ടിക്കാലത്ത് എന്നോട് കുറച്ചധികം സ്നേഹം കാണിച്ചിട്ടുണ്ട്. മിടുക്കനായ കുട്ടിയോട് അധ്യാപകര്‍ക്ക് ഒക്കെ തോന്നുന്ന സ്നേഹമായിരിക്കും ഇതെന്നാണ് ഞാന്‍ അന്ന് കരുതിയിരുന്നത്. പക്ഷേ എന്റെ ശാരീരിക അവസ്ഥയെ കുറിച്ചൊന്നും അതുവരെ എനിക്ക് ധാരണയുണ്ടായിരുന്നില്ല എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

എന്റെ വേദന ആര്‍ക്കും മനസിലാകുന്നില്ല: ശ്രുതി ഹാസന്‍

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

10 hours ago

കൂട്ടായി ചീരുവിന്റെ ഓര്‍മ്മകളുണ്ട്: മേഘ്‌ന

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്‌ന രാജ്.…

10 hours ago

ലക്ഷ്മി പ്രിയയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നമെന്ത്?

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മിപ്രിയ. ഏഷ്യാനെറ്റില്‍…

10 hours ago

സാരിയില്‍ കിടിലനായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago