ടിക്ക്‌ടോക്കിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. പാരമ്പര്യമായി കിട്ടിയ അഭിനയസിദ്ധിയിലൂടെ പല വേഷങ്ങള്‍ കൈകാര്യം ചെയ്ത് ആരാധകരുടെ മനസ് കീഴടക്കാന്‍ സൗഭാഗ്യയ്ക്ക് സാധിച്ചു. അഭിനയം മാത്രമല്ല നൃത്തവും കൈമുതലായുണ്ട്.
അമ്മ താരകല്യാണും അഭിനയത്തിലും നൃത്തത്തിലും എല്ലാം സജീവമാണ്. സൗഭാഗ്യയും അമ്മയും ഒരുമിച്ച് പല വേദികളിലും നൃത്തം ചെയ്യാറുണ്ട്.
ഇപ്പോള്‍ സൗഭാഗ്യയുടെ വാക്കുകളാണ് വൈറലായിരിക്കുന്നത്. സൗഭാഗ്യയുടെ വ്‌ലോഗുകളില്‍ ഏറ്റവും കൂടുതല്‍ പ്രത്യക്ഷപ്പെടുന്നതും ഈ വളര്‍ത്തുനായ്ക്കളാണ്. ഇപ്പോഴിതാ തനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് വളര്‍ത്ത നായ്ക്കളെ ഒരേ ദിവസം ഒരുമിച്ച് നഷ്ടപ്പെട്ട വേദനയിലാണ് സൗഭാഗ്യ. ബെര്‍ഫി, നൈല എന്നീ ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന നായ്ക്കളാണ് അഡിനോ വൈറസ് ബാധിച്ച് ചത്തുപോയത്. പുതിയ വീക്ക്‌ലി വ്‌ലോഗില്‍ വളരെ സങ്കടത്തോടെയാണ് തനിക്ക് പ്രിയപ്പെട്ട വളര്‍ത്ത് നായ്ക്കളെ നഷ്ടപ്പെട്ട വേദന സൗഭാഗ്യ പങ്കുവെച്ചത്. അപ്രതീക്ഷിതമായത് സംഭവിക്കുന്നതാണ് ജീവിതമെന്ന് താന്‍ മനസിലാക്കിയ ദിവസങ്ങളായിരുന്നു കടന്നുപോയത്. അവരെ വളര്‍ത്തി കൊതിതീര്‍ന്നിട്ടില്ല എന്നും സൗഭാഗ്യ പറയുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ പാചക വിദഗ്ദ്ധയും ടെലിവിഷന്‍…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
ലോകമെമ്പാടുള്ള സിനിമാ പ്രേമികളുടെ മനസില്‍ ഇടം നേടിയ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതു മന്ത്ര.…